Wednesday , 13 December 2017
Headlines
അവഗണനയില്‍ കുരുങ്ങി ആളൂര്‍ ജംഗ്ഷന്‍ നവീകരണം

അവഗണനയില്‍ കുരുങ്ങി ആളൂര്‍ ജംഗ്ഷന്‍ നവീകരണം

കൊടകര: ആളൂര്‍ ജംഗ്ഷന്റെ നവീകരണ കാര്യത്തില്‍ സര്‍ക്കാരും എംഎല്‍എയും കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (എം) മണ്ഡലം യോഗം കുറ്റപ്പെടുത്തി. നിയോജക മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളിലൊന്നായ ആളൂരില്‍ നവീകരണം നടത്തി മനോഹരമാക്കുന്നതിന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എയായിരുന്ന തോമസ് ഉണ്ണിയാടന്‍ 1.80 കോടി രൂപ അനുവദിച്ചിരുന്നതും പ്രവര്‍ത്തിക്ക് ഭരണാനുമതി ലഭിച്ചിരുന്നതുമാണ്. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടകര റോഡുകള്‍ സംഗമിക്കുന്ന ആളൂര്‍ ജംഗ്ഷനിലെ 8.983 സെന്റ് സ്ഥലം ഏറ്റെടുത്ത് നവീകരിച്ച് സൗന്ദര്യ വല്‍ക്കരിക്കുന്നതിനുമാണ് തുക അനുവദിച്ചത്.

ജംഗ്ഷന്റെ നവീകരണ കാര്യത്തില്‍ അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച് സമര പരിപാടികളുമായി മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസ് അരിക്കാട്ട് അധ്യക്ഷനായി. ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ സെക്രട്ടറിമാരായ വര്‍ഗീസ് മാവേലി, മിനി മോഹന്‍ദാസ്, ഭാരവാഹികളായ ഡെന്നീസ് കണ്ണംക്കുന്നി, ഡേവിസ് തുളുവത്ത്, ജോബി മംഗലന്‍, എന്‍.കെ. കൊച്ചുവാറു, സണ്ണി വൈലിക്കുടത്തില്‍, ജോര്‍ജ് മൊയലന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>