Wednesday , 13 December 2017
Headlines
അംഗപരിമിതരെ മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റുന്നതിനെതിരെ പ്രതിഷേധം

അംഗപരിമിതരെ മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റുന്നതിനെതിരെ പ്രതിഷേധം

കൊടകര: അംഗപരിമിതരായ സര്‍ക്കാര്‍ ജീവനക്കാരെ അന്തര്‍ ജില്ലാ സ്ഥലമാറ്റത്തിന്റെ പേരില്‍ മറ്റു ജില്ലകളിലേക്ക് സ്ഥലം മാറ്റുന്നതില്‍ ഡിഫ്രണ്ടലി എബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ ചാലക്കുടി മേഖല യോഗം പ്രതിഷേധിച്ചു. ഭിന്നശേഷി ജീവനക്കാര്‍ക്കുള്ള ഈ പരിരക്ഷ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡിഫ്രണ്ടലി എബിള്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ ചാലക്കുടി താലൂക്ക് രൂപീകരണയോഗമാണ് പ്രതിഷേധിച്ചത്. സംസ്ഥാന സെക്രട്ടറി ഫ്രാന്‍സീസ് ജെയ്ക്കബ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി വര്‍ഗീസ് തെക്കെത്തല അധ്യക്ഷനായി. ജോണ്‍സണ്‍ മാമ്പ്രക്കാരന്‍, വിനോദ് കുമാര്‍ കെ. തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി സി.കെ. അനിരുദ്ധന്‍ (പ്രസിഡന്റ്), വി.പി. അനീഷ് (വൈസ് പ്രസിഡന്റ്), പി.കെ. അജയ്കുമാര്‍ (സെക്രട്ടറി), കെ.ജെ. എഡ്‌വിന്‍ (ജോ. സെക്രട്ടറി), പി.പി. മുഹമ്മദ് (ട്രഷറര്‍), സി.എന്‍. ബാബു, അരുണ്‍ വി, ലളിത വി.കെ., ജയന്‍ കെ.കെ. (കമ്മിറ്റികള്‍) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>