Wednesday , 13 December 2017
Headlines
അനുരഞ്ജന സായാഹ്നം നടത്തി

അനുരഞ്ജന സായാഹ്നം നടത്തി

കൊടകര: മുത്രത്തിക്കര സെന്റ് മേരീസ് പള്ളിയില്‍ അനുരഞ്ജന സായാഹ്നം നടത്തി. ഇരിങ്ങാലക്കുട രൂപതയുടെ റൂബി ജൂബിലിക്കൊരുക്കമായി നടത്തുന്ന അനുരഞ്ജന വര്‍ഷത്തിന്റെ ഭാഗമായാണ് അനുരഞ്ജന സായാഹ്നം നടത്തിയത്. പറപ്പൂക്കര ഫൊറോന പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്ട് ഉദ്ഘാടനം ചെയ്തു. ജെറുസലേം ധ്യാനകേന്ദ്രത്തിലെ വചന പ്രഘോഷകന്‍ ഫാ. റിജൊ പയ്യപ്പിള്ളി (സിഎംഐ) അനുരഞ്ജന സന്ദേശം നല്‍കി. മുപ്ലിയം പള്ളിവികാരി ഫാ. ജോസഫ് തെക്കേത്തലയുടെ മുഖ്യ കാര്‍മികത്തില്‍ ഫൊറോനയിലെ ഒമ്പത് വൈദികര്‍ സമൂഹബലി അര്‍പ്പിച്ചു. മുത്രത്തിക്കര പള്ളി കൈക്കാരന്‍മാരായ ലോനക്കുട്ടി തെക്കുംപുറം, സുമിത്ത് ഊക്കന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>