Tuesday , 17 October 2017
Headlines
യൂത്ത് കോണ്‍ഗ്രസ് ദിനം ആചരിച്ചു

യൂത്ത് കോണ്‍ഗ്രസ് ദിനം ആചരിച്ചു

കോടാലി: ‘വര്‍ഗീയതക്കെതിരെ നാടുണര്‍ത്തുക അക്രമത്തിനെതിരെ മനസുണര്‍ത്തുക’ എന്ന സന്ദേശവുമായി യൂത്ത് കോണ്‍ഗ്രസ് ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം കമ്മിറ്റി ബൈക് റാലിയും, പഞ്ചായത്തിന്റെ പത്ത് സെന്ററുകളില്‍ പതാക ഉയര്‍ത്തി ക്വിറ്റ് ഇന്ത്യ ദിനത്തിന്റെ സന്ദേശവും നല്‍കി. കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ടി.എം ചന്ദ്രന്‍ യൂത്ത് കോണ്‍ഗ്രസ് മറ്റത്തൂര്‍ മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന് പതാക കൈമാറി കൊണ്ട് ബൈക് റാലി ഉദ്ഘാടനം ചെയ്തു.

കോടാലിയില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആല്‍വിന്‍ വര്‍ഗീസ് പതാക ഉയര്‍ത്തി, കിഴക്കേ കോടാലിയില്‍ മണ്ഡലം സെക്രട്ടറി പ്രവീണ്‍ കിഴക്കേ കോടാലി, മാവിന്‍ചോട് സെന്ററില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് നൈജോ ആന്റൊ, ആശാന്‍പടി സെന്ററില്‍ മുന്‍ കെഎസ് യു സെക്രട്ടറി സജീര്‍ ബാബു, മാങ്കുറ്റിപാടം സെന്ററില്‍ ബ്ലോക് സെക്രട്ടറി ജിജു കീറ്റിക്കല്‍, അന്നാംപാടം സെന്ററില്‍ മണ്ഡലം സെക്രട്ടറി ജെയ്‌സണ്‍ പി ജെ, മൂന്നുമുറി സെന്ററില്‍ മണ്ഡലം സെക്രട്ടറി സിജില്‍ ചന്ദ്രന്‍, അവിട്ടപ്പിള്ളി സെന്ററില്‍ മണ്ഡലം സെക്രട്ടറി ലിനോ മൈക്കിള്‍, ഇത്തുപാടം സെന്ററില്‍ ബ്ലോക്ക് സെക്രട്ടറി സിക്‌സന്‍ വെട്ടത്തുപറമ്പില്‍, മറ്റത്തൂര്‍കുന്ന് സെന്ററില്‍ ലിന്‍സന്‍ ചാമവളപ്പില്‍, ക്ലിറ്റോ തോമസ് എന്നിവര്‍ പതാക ഉയര്‍ത്തി സംസാരിച്ചു. ഷാഫി കല്ലൂപറമ്പില്‍, മണ്ഡലം സെക്രട്ടറി വി.എം.വിനു, വിഷ്ണു ചെമ്പുചിറ, ആഷിഫ് മുരിക്കുങ്ങല്‍, രാജേഷ് മാങ്കുറ്റി പാടം, ബൈറ്റി ബൈജു, എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>