Tuesday , 17 October 2017
Headlines
ഇരിങ്ങാലക്കുട രൂപത കെസിവൈഎം സെനറ്റ് സമ്മേളനം

ഇരിങ്ങാലക്കുട രൂപത കെസിവൈഎം സെനറ്റ് സമ്മേളനം

ഇരിങ്ങാലക്കുട: ക്രിസ്ത്യന്‍ മാനേജുമെന്റുകളിന്‍ മേലുള്ള സര്‍ക്കാര്‍ കടന്നുകയറ്റത്തിനെതിരെയുള്ള പ്രധിഷേധ പ്രമേയവുമായി ഇരിങ്ങാലക്കുട രൂപത കെസിവൈഎംന്റെ 32ാമത് അര്‍ദ്ധ വാര്‍ഷിക സെനറ്റ് സമ്മേളനം നടത്തി.വികാരി ജനറാള്‍ മോണ്‍ ആന്റൊ തച്ചില്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം രൂപത ചെയര്‍മാന്‍ ലാജോ ഓസ്റ്റിന്‍ ചടങ്ങില്‍ അധ്യക്ഷനായി. രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍ ആമുഖ പ്രഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ ഡെനി ഡേവിസ്, ജന. സെക്രട്ടറി ടിറ്റോ തോമസ്, നീതു ജോയ്, ബിജോയ് ഫ്രാന്‍സിസ്, അരുണ്‍ ഡേവിസ്, സിന്‍ഡിക്കേറ്റ് അംഗങ്ങളായ നൈജോ ആന്റോ, ആന്മരിയ ജോസ്, സെനറ്റ് അംഗങ്ങളായ ജെയ്‌സണ്‍ ചക്കേടത്ത്, എഡ്വിന്‍ ജോഷി, സിനോജ് തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് രൂപതയിലെ കെസിവൈഎം യൂണിറ്റുകളിലെ കഴിഞ്ഞ ആറു മാസത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ക്രിസ്ത്യന്‍ മാനേജുമെന്റുകളിന്‍ മേലുള്ള സര്‍ക്കാര്‍ കടന്നു കയറ്റത്തിനെതിരെയുള്ള പ്രധിഷേധ പ്രമേയം സെനറ്റില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന സംഘടന ചര്‍ച്ചയില്‍ രൂപതയിലെ കെസിവൈഎം യൂണിറ്റുകളിലെ ഭാരവാഹികള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>