Tuesday , 17 October 2017
Headlines
അഖിലലോക മലയാളി കരിസ്മാറ്റിക് സംഗമത്തിന് ആളൂരില്‍ ശനിയാഴ്ച തുടക്കം

അഖിലലോക മലയാളി കരിസ്മാറ്റിക് സംഗമത്തിന് ആളൂരില്‍ ശനിയാഴ്ച തുടക്കം

കൊടകര: അഖിലലോക മലയാളി കരിസ്മാറ്റിക് സംഗമത്തിന് ആളൂരില്‍ ശനിയാഴ്ച തുടക്കമാകും. നാലുദിവസം നീണ്ടുനില്‍ക്കുന്ന സംഗമം ഇന്ന് രാവിലെ 9ന് ആരംഭിച്ച് 15ന് ഉച്ചക്ക് 2ന് സമാപിക്കും. കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ കീഴില്‍ മൂന്ന് റീത്തുകളിലായി മൂവായിരത്തിലധികം പ്രാര്‍ഥനാഗ്രൂപ്പുകളും തൊണ്ണൂറിലധികം ധ്യാനകേന്ദ്രങ്ങളും നിരവധി ജീവകാരുണ്യ ഭവനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം കരിസ്മാറ്റിക് നവീകരണ ശുശ്രൂഷകര്‍ സംഗമത്തില്‍ പങ്കെടുക്കും.

ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കെസിബിസി നടത്തുന്ന അഖിലകേരള തിരുസ്വരൂപ പ്രയാണത്തിന്റെ ഉദ്ഘാടനവും ഈ ചടങ്ങില്‍ നടത്തും. വചന ശുശ്രൂഷകള്‍, വിവിധ ശുശ്രൂഷകരുടെ ഒത്തുചേരല്‍, പാനല്‍ സെഷനുകള്‍, ഗ്രൂപ്പ് ഷെയറിംഗുകള്‍, ചരിത്ര പുസ്തക പ്രകാശനം, സുവനീര്‍ പ്രകാശനം, കുട്ടികളുടെയും യുവജനങ്ങളുടെയും സംഗമങ്ങള്‍, വൈദീക സന്യസ്ത സംഗമങ്ങള്‍, ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ ഇതോടൊപ്പം ഉണ്ടാകും. ഇന്ന് രാവിലെ 10ന് ഉദ്ഘാടന സമ്മേളനത്തിന് തുടക്കമാകും. തൃശൂര്‍ അതിരൂപത മെത്രാപോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷനാകും. ഫാ. വര്‍ഗീസ് പെരേപ്പാടന്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍ കപ്പൂച്ചിന്‍, സാമുവല്‍ മാര്‍ ഐറേനിയോസ്, സന്തോഷ് തലച്ചിറ, മാര്‍ ജോസ് പുളിക്കല്‍, മോണ്‍. ജോബി പൊഴോലിപറമ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കൊടകരയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഫാ. നിക്‌സന്‍ ചാക്കോര്യ, ഫാ. ജോമി തോട്ട്യാന്‍, ഷാജി വൈക്കത്തുപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>