Wednesday , 13 December 2017
Headlines
മുട്ടകോഴി കുഞ്ഞുങ്ങളും കോഴിത്തീറ്റയും വിതരണം ചെയ്തു

മുട്ടകോഴി കുഞ്ഞുങ്ങളും കോഴിത്തീറ്റയും വിതരണം ചെയ്തു

കൊടകര: മൃഗസംരക്ഷണ വകുപ്പും പറപ്പൂക്കര ഗ്രാമ പഞ്ചായത്തും ചേര്‍ന്ന് നന്തിക്കര ഗവ. വൊക്കേഷണല്‍ ഹൈയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൗള്‍ട്രി ക്ലബ് പദ്ധതി നടപ്പിലാക്കി. ക്ലബില്‍ അംഗങ്ങളായ 50 കുട്ടികള്‍ക്ക് 5 മുട്ടകോഴി കുഞ്ഞുങ്ങളേയും, കോഴിത്തീറ്റയും വിറ്റമിന്‍ മിശ്രിതവും നല്‍കി. പോഷകാഹാര കുറവ് പരിഹരിക്കുന്നതിനും മൃഗസംരക്ഷണ മേഘലയിലെ താല്‍പര്യം വളര്‍ത്തുന്നതിനുമായി മൃഗസംരക്ഷണ വകുപ്പ് വര്‍ഷങ്ങളായി സ്‌കൂളുകളില്‍ നടത്തി വരുന്നതാണ് ഈ പദ്ധതി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി. നെല്‍സണ്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ.എന്‍. പ്രശാന്ത്, വെറ്റിനറി സര്‍ജന്‍ ഡോ. രേഖ, പ്രധാന അധ്യാപകന്‍ രാജന്‍, അധ്യാപിക ശ്രീലത എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>