Wednesday , 13 December 2017
Headlines
നവീകരിച്ച കോടാലി റോഡില്‍ മാലിന്യം പെരുകുന്നു

നവീകരിച്ച കോടാലി റോഡില്‍ മാലിന്യം പെരുകുന്നു

കോടാലി: 50 ലക്ഷം മുടക്കി കട്ട വിരിച്ച് നവീകരിച്ച കോടാലി സെന്ററിലെ റോഡില്‍ രണ്ടാഴ്ച തികയും മുമ്പെ മാലിന്യങ്ങള്‍ പെരുകുന്നതായി പരാതി. മുഴുവന്‍ സമയ സ്വീപര്‍ ജോലിക്ക് പഞ്ചായത്ത് ആളെ നിയമിച്ചിട്ടുണ്ടെങ്കിലും ജോലിക്ക് വരാറില്ലെന്നും ആക്ഷേപമുണ്ട്. കോടാലി സെന്ററില്‍ നില്‍ക്കുന്ന ആലിന്റെ ഇലകളും മറ്റ് ചപ്പുചവറുകളും റോഡില്‍ തടഞ്ഞു കിടക്കുന്നതോടെ വെള്ളത്തിന്റ സ്വാഭാവിക ഒഴുക്ക് തടസപ്പെട്ട് വെള്ളക്കെട്ടിനും ഇടയാക്കുന്നുണ്ട്. വെള്ളം കെട്ടികിടന്ന് റോഡ് നശിക്കാതിരിക്കാനും മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങാനുമായിരുന്നു കട്ട വിരിച്ച് റോഡ് നവീകരിച്ചത്. വിരിച്ച കട്ടക്കുചുറ്റുമുള്ള വിടവില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടിയതോടെ മഴവെള്ളം ഭൂമിയിലേക്കിറങ്ങുന്നില്ലെന്നും പരാതിയുണ്ട്. സമയോചിതമായ ഇടപെടല്‍ നടത്തി റോഡിലെ മാലിന്യം മാറ്റാത്തതിനെതിരെയും ശുചീകരണത്തിന് ഏല്‍പിച്ചയാള്‍ പണിയെടുക്കാതെ ശമ്പളം വാങ്ങുതിനെതിരെയും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. കോടാലി ടൗണില്‍ മാലിന്യം അടിഞ്ഞുകൂടാതിരിക്കാനുള്ള എല്ലാ നടപടിയും സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പന്‍ ആവശ്യപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>