Thursday , 19 October 2017
Headlines
ദേശീയപാത കൊളത്തൂരില്‍ ബസപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്

ദേശീയപാത കൊളത്തൂരില്‍ ബസപകടത്തില്‍ 17 പേര്‍ക്ക് പരിക്ക്

കൊടകര: ദേശീയപാത കൊളത്തൂരില്‍ കെഎസ്ആര്‍ടിസി ബസ് ലോറിയിലിടിച്ച് 17 പേര്‍ക്ക് പരുക്ക്. ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റാണ് ലോറിക്ക് പുറകില്‍ ഇടിച്ചത്. പരുക്കേറ്റവരെ ഉടന്‍ കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

പാലക്കാട് സ്വദേശി സജിത്തിനെ (22) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കല്ലൂര്‍ സ്വദേശി ബിന്ദു (37), മാത്യു (55) എന്നിവരെ സ്‌കാനിങിന് വിധേയരാക്കി. മറ്റുള്ളവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊടകര പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മുന്നിലൂടെ പോയിരുന്ന ലോറി പെട്ടന്ന് ബ്രേയ്ക്കിട്ടതോടെ നിയന്ത്രണം കിട്ടാതെ പുറകിലൂടെ പോയിരുന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>