Tuesday , 17 October 2017
Headlines
നെല്ലായി റെയില്‍വേ സ്‌റ്റേഷനില്‍ മഹാ ശ്രമാധാനം നടത്തി

നെല്ലായി റെയില്‍വേ സ്‌റ്റേഷനില്‍ മഹാ ശ്രമാധാനം നടത്തി

കൊടകര: നെല്ലായി റെയില്‍വേ പാസഞ്ചേര്‍സ് അസോസിയേഷനും നാട്ടുകാരും ചേര്‍ന്ന് ആനന്ദപുരം ശ്രീ കൃഷ്ണ ഹൈ സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍ മാരുടെ നേതൃത്വത്തില്‍ ശ്രമാധാനമായി നെല്ലായി റെയില്‍വേ സ്റ്റേഷനും പരിസരവും ശുചീകരണം നടത്തി. പ്ലാറ്റ്‌ഫോമുകളിലും പരിസരത്തുമായി വളര്‍ന്ന് കാടുപിടിച്ചുകിടന്ന പാഴ്‌ചെടികളും വെട്ടിതെളിച്ചും പുല്ലും ചെത്തിയും പ്ലാറ്റ് ഫോമും പരിസരവും ശുചിയാക്കി. മുരിയാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍. വല്‍സണ്‍ ഉത്ഘാടനം ചെയ്തു. പറപ്പുക്കര പഞ്ചായത്ത് പോങ്കോത്ര വാര്‍ഡ് മെമ്പര്‍ അമ്പിളി സജീവന്‍ അധ്യക്ഷയായി. ശ്രീകൃഷ്ണ ഹൈ സ്‌കൂള്‍ അധ്യാപകന്‍ ജോബിയുടെ നേതൃത്വത്തില്‍ അറുപതോളം വിദ്യാര്‍ഥികളും ആറോളം അധ്യാപകരും പാസഞ്ചേര്‍സ് അസോസിയെഷന്‍ പ്രവര്‍ത്തകരും നാട്ടുകാരും ശുചീകരണത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>