Tuesday , 17 October 2017
Headlines
സംസ്ഥാന പുരുഷവനിത ജൂനിയര്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ്

സംസ്ഥാന പുരുഷവനിത ജൂനിയര്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ്

കൊടകര: തൃശൂര്‍ ജില്ലാ ആംറസ്‌ലിങ്ങ് അസോസിയേഷനും കൊടകര ഡ്രീം സ്‌റ്റൈല്‍ ഫിറ്റ്‌നസ് സെന്ററും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാന പുരുഷവനിത ജൂനിയര്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ് ബി.ഡി. ദേവസി എംഎല്‍എ കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദനുമായി പഞ്ചഗുസ്തി പിടിച്ച് ഉദ്ഘാടനം ചെയ്തു. കേരള ആം റസ്‌ലിങ്ങ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷനായി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ മുഖ്യാതിഥി ആയി. ഡല്‍ഹിയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വേണ്ടി മെഡല്‍ നേടിയ ജില്ലയിലെ താരങ്ങളെ കേരള ആം റസ്‌ലിങ്ങ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോജി പുളൂര്‍ ഉപഹാരം നല്‍കി ആദരിച്ചു. തൃശൂര്‍ ജില്ലാ ആംറസ്‌ലിങ്ങ് അസോസിയേഷന്‍ ജില്ല പ്രസിഡന്റ് അഡ്വ. വി. ജോഷി ഫ്രാന്‍സീസ്, സെക്രട്ടറി എം.ഡി. റാഫേല്‍, ഡാര്‍ലി പോള്‍, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.വി. പ്രജിത്ത്, സുകുമാരന്‍ കോടിയത്ത് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>