Wednesday , 13 December 2017
Headlines
മേളകലാസമിതി വാര്‍ഷികം ചിങ്ങം 1ന്

മേളകലാസമിതി വാര്‍ഷികം ചിങ്ങം 1ന്

കൊടകര: മേളകലാസംഗീത സമിതിയുടെ ഏഴാംവാര്‍ഷികം ചിങ്ങം 1 ന് കൊടകര പൂനിലാര്‍ക്കാവ് കാര്‍ത്തിക ഭജനമണ്ഡപത്തില്‍ ആഘോഷിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമ്മേളനം പത്മശ്രീ പെരുവനം കുട്ടന്‍മാരാര്‍ ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് തൃക്കൂര്‍ ഗോപാലകൃഷ്ണമാരാര്‍ അധ്യക്ഷനാകും. സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്ര നന്തിപുലം പോറോത്ത് ചന്ദ്രശേഖരമാരാര്‍ക്ക് കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് സമ്മാനിക്കും. കുറുംകുഴല്‍ വിദ്വാന്‍മാരായിരുന്ന കൊടകര കൃഷ്ണന്‍കുട്ടിനായരേയും ശിവരാമന്‍നായരേയും കൊടകര ഉണ്ണി അനുസ്മരിക്കും. വലംതല വിദ്വാന്‍ മാക്കോത്ത് ശങ്കുണ്ണിമാരാര്‍, കൊമ്പ് വിദ്വാന്‍ കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, മാധ്യമ പ്രവര്‍ത്തകന്‍ ലോനപ്പന്‍ കടമ്പോട് എന്നിവരെ പെരുവനം കുട്ടന്‍മാരാര്‍ ആദരിക്കും.

തിരുവമ്പാടി വിഭാഗം മേളപ്രമാണി കിഴക്കൂട്ട് അനിയന്‍ മാരാര്‍, പാറമേക്കാവിന്റെ പഞ്ചവാദ്യ പ്രമാണി പരയ്ക്കാട് തങ്കപ്പന്‍മാരാര്‍, അമ്പിളി സോമന്‍, പഞ്ചവാദ്യ പ്രമാണി കോങ്ങാട് മധു, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, പി.ആര്‍. പ്രസാദന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് പെരുവനം സതീശന്‍മാരാരുടെ നേതൃത്വത്തില്‍ 101 കലാകാരന്‍മാര്‍ പങ്കെടുക്കുന്ന ഗോപുരത്തിങ്കല്‍ പാണ്ടിമേളവും ഉണ്ടാകും. വാര്‍ത്താസമ്മേളനത്തില്‍ സമിതി പ്രസിഡണ്ട് തൃക്കൂര്‍ ഗോപാലകൃഷ്ണമാരാര്‍, റിനിത്ത് ചിറ്റിശ്ശേരി, ഒ. രാമന്‍, കൊടകര സജി, കണ്ണമ്പത്തൂര്‍ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>