Wednesday , 13 December 2017
Headlines
കെസിവൈഎം കല്‍പ്പറമ്പ് ഫൊറോന യുവജനസംഗമം നടത്തി

കെസിവൈഎം കല്‍പ്പറമ്പ് ഫൊറോന യുവജനസംഗമം നടത്തി

എടക്കുളം: ക്രൈസ്തവമൂല്യങ്ങളില്‍ അടിയുറച്ച യുവജനങ്ങളെ സമൂഹനന്മയ്ക്കായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ കല്‍പ്പറമ്പ് ഫൊറോന യുവജനസംഗമം എടക്കുളം കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ എടക്കുളം സെന്റ് സെബാസ്റ്റിന്‍ പള്ളിയില്‍ നടത്തി. കല്‍പ്പറമ്പ് ഫൊറോനാ വികാരി ഫാ. ഫ്രാന്‍സിസ് കൊടിയന്‍ ഉദ്ഘാടനം ചെയ്തു. കെസിവൈഎം കല്‍പ്പറമ്പ് ഫൊറോനാ പ്രസിഡന്റ് ആല്‍വിന്‍ ജെയ്‌സണ്‍ അധ്യക്ഷനായി. രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, യൂണിറ്റ് വികാരി ഫാ. ഡേവിസ് കുടിയിരിക്കല്‍, എടക്കുളം കെസിവൈഎം വൈസ് പ്രസിഡന്റ് എഡ്വിന്‍ ജോയ്, രൂപത ചെയര്‍മാന്‍ ലാജോ ഓസ്റ്റിന്‍, സെക്രട്ടറി ടിറ്റോ തോമസ്, വൈസ് ചെയര്‍പേഴ്‌സണ്‍ ഡെനി ഡേവിസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മരിയ സിഎച്ച്എഫ്, റിജോ, ആഷിന്‍ പോള്‍, നിഖിത വിന്നി, ഇവ്‌ലിന്‍ വര്‍ഗീസ്, മരിയ ബാബു, ആന്റണി താര്‍ത്തീസ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് യുവജനങ്ങളുംസമൂഹവും എന്നവിഷയത്തില്‍ ജെയ്‌സണ്‍ ജോര്‍ജ്
ക്ലാസ് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>