Wednesday , 13 December 2017
Headlines
പറപ്പൂക്കര ഫൊറോന പള്ളി നാല്‍പത് കുടുംബങ്ങളെ ദത്തെടുത്തു

പറപ്പൂക്കര ഫൊറോന പള്ളി നാല്‍പത് കുടുംബങ്ങളെ ദത്തെടുത്തു

കൊടകര: പറപ്പൂക്കര ഫൊറോന പള്ളിയില്‍ ഇരിങ്ങാലക്കുട രൂപത റൂബി ജൂബിലിയുടെ ഭാഗമായി നിര്‍ധന കുടുംബങ്ങളെ ദത്തെടുക്കുന്ന കുടുംബക്ഷേമ പദ്ധതിക്ക് തുടക്കമായി. ചിക്കാഗോ രൂപത സഹായ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. പറപ്പൂക്കര ഫൊറോനയിലെ ഒമ്പത് പള്ളികളിലെ വികാരിയച്ചന്മാര്‍ക്ക് കടുംബക്ഷേമ പദ്ധതിയുടെ സഹായധനം കൈമാറി. യോഗത്തില്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ അധ്യക്ഷനായി. രൂപത റൂബി ജൂബിലി കണ്‍വീനര്‍ ഫാ. ഡേവിസ് കിഴക്കുംത്തല, ഫാ. ആന്‍ഡ്രൂസ് ചിതലന്‍, സി. സോണിയ, ജോയ് പുല്ലോക്കാരന്‍, ബിജു പെല്ലിശ്ശേരി എന്നിവര്‍ സംസാരിച്ചു. പറപ്പൂക്കര ഫൊറോന പള്ളി വികാരി ഫാ. ജോണ്‍ കവലക്കാട്ട്, വര്‍ഗീസ് ആലപ്പാട്ട്, യോഹന്നാന്‍ കാഞ്ഞിരപള്ളന്‍, അസി. വികാരി ഫാ. റിജോ ആലപ്പാട്ട്, മേജോ കുത്തോകാതന്‍, സൈജു പനങ്കുളത്തുകാരന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>