Wednesday , 13 December 2017
Headlines
നായാട്ടുകുണ്ടിന് സമീപം ചെക്ക് ഡാമില്‍ ചെരിഞ്ഞ കാട്ടാന പൂര്‍ണ ഗര്‍ഭിണി

നായാട്ടുകുണ്ടിന് സമീപം ചെക്ക് ഡാമില്‍ ചെരിഞ്ഞ കാട്ടാന പൂര്‍ണ ഗര്‍ഭിണി

വെള്ളിക്കുളങ്ങര: നായാട്ടുകുണ്ടിന് സമീപത്തെ അമ്പഴക്കുണ്ട് ചെക്ക് ഡാമില്‍ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാന പൂര്‍ണ ഗര്‍ഭിണിയായിരുന്നെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. വനംവുകുപ്പ് ഉദ്യോഗസ്ഥരായ റെയ്ഞ്ചര്‍ ടി.എസ്. മാത്യു, ഡെപ്യൂട്ടി റെയ്ഞ്ചര്‍ പി.എസ്. ഷൈലന്‍ എന്നിവരുടെ നേതൃത്വത്തില്‍ കോന്നി എലിഫന്റ് ക്യാംപ് സീനിയര്‍ വെറ്ററിനറി ഓഫീസര്‍ ഡോ. സി.എസ്. ജയകുമാര്‍ സ്ഥലത്തെത്തി പോസ്റ്റുമോര്‍ട്ടം നടത്തിയതിനെ തുര്‍ന്നാണ് മരണ കാരണം വ്യക്തമായത്. ആന്തരീക അവയവങ്ങളിലെ രക്തസ്രാവമാണ് 15 വയസ് പ്രായം തോന്നിക്കുന്ന പിടിയാനയുടെ മരണ കാരണമെന്നാണ് കണ്ടെത്താനായത്. ഒരാഴ്ചയോളമായതിനാല്‍ കുട്ടിയും ചത്തു.

ചെക്ക് ഡാമിന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി നാലുദിവസത്തോളം ആനയുടെ നിലവിളി കേട്ടിരുന്നതായും നാട്ടുകാര്‍ പറഞ്ഞു. ഈ പ്രദേശം ആനകളുടെ വിഹാര കേന്ദ്രമാണ്. റോഡില്‍നിന്നും ഒരുകിലോമീറ്ററിലധികം ദൂരത്തില്‍ ഉള്‍വനത്തിലാണ് ചെക്ക് ഡാം. ഈ പ്രദേശത്ത് നിരവധി ആനകളുടെ കാലടികളും, പിണ്ടവും, കുട്ടിയാനകളുടെ പിണ്ടവും നിറഞ്ഞു കിടക്കുകയാണ്. ഉച്ചക്കുപോലും വെളിച്ചം ചെറിയതോതില്‍ മാത്രം കടക്കുന്ന നിബിഡവനപ്രദേശമായതിനാല്‍ നാട്ടുകാര്‍ ആരും ഈ പ്രദേശത്തേക്ക് ചെന്നു നോക്കാന്‍ പോലും ധൈരപ്പെടാറില്ല. കഴിഞ്ഞ ദിവസം രാവിലെയാണ് വനംവകുപ്പ് ജീവനക്കാര്‍ പഴയ ട്രാംവെ ലയിനു സമീപമുള്ള ചെക്ക്ഡാമില്‍ ജഡം കണ്ടെത്തിയത്. ആദ്യം ആനയെ കയറ്റാനെത്തിയ ജെസിബി ചതുപ്പില്‍ താണതിനാല്‍ മറ്റൊരു ജെസിബി കൂടി എത്തിയ ശേഷം ഏറെ പരിശ്രമങ്ങള്‍ക്കൊടുവിലാണ് ജഡം കരക്ക് കയറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>