Wednesday , 13 December 2017
Headlines
കെസിവൈഎം ചാലക്കുടി ഫൊറോനാ യുവജനസംഗമംസം

കെസിവൈഎം ചാലക്കുടി ഫൊറോനാ യുവജനസംഗമംസം

തിരുത്തിപ്പറമ്പ്: ക്രൈസ്തവ മൂല്യങ്ങളില്‍ അടിയുറച്ച യുവജനങ്ങളെ സമൂഹനന്മയ്ക്കായി വാര്‍ത്തെടുക്കുക എന്നലക്ഷ്യത്തോടെ കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ ചാലക്കുടി ഫൊറോന യുവജന സംഗമം തിരുത്തിപ്പറമ്പ് കെസിവൈഎം യൂണിറ്റിന്റെ ആതിഥേയത്വത്തില്‍ തിരുത്തിപ്പറമ്പ് വരപ്രസാദ നാഥാ പള്ളിയില്‍ നടത്തി. യുവജന സംഗമം ചാലക്കുടി ഫൊറോനാ വികാരി ഫാ. ജോസ് പാലാട്ടി ഉദഘാടനം ചെയ്തു.

കെസിവൈഎം ചാലക്കുടി ഫൊറോനാ പ്രസിഡന്റ് അഖില്‍ സാബു അധ്യക്ഷനായി. രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, യൂണിറ്റ് വികാരി ഫാ. ജോസഫ് സണ്ണി മണ്ടകത്ത്, തിരുത്തിപ്പറമ്പ് കെസിവൈഎം പ്രസിഡന്റ് സണ്ണി പവനിയോസ്, രൂപത ചെയര്‍മാന്‍ ലാജോ ഓസ്റ്റിന്‍, സെക്രട്ടറി ടിറ്റോ തോമസ്, ആനിമേറ്റര്‍ സിസ്റ്റര്‍ മരിയ, ട്രഷറര്‍ ബിജോയ് ഫ്രാന്‍സിസ്, ചാലക്കുടി മേഖല പ്രസിഡന്റ് അനില്‍ വി.ഡി., ലിബിന്‍, അനീറ്റ ആന്റു, സി. മാര്‍ഗരറ്റ് സ്‌റ്റെഫി പോളി, മെബിന്‍ പൗലോസ്, തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ജെയ്‌സണ്‍ ജോര്‍ജ്, ‘യുവജനങ്ങളുംസമൂഹവും’ എന്നവിഷയത്തില്‍ ക്ലാസെടുത്തു. 180 ഓളം യുവജനങ്ങള്‍ ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>