Thursday , 19 October 2017
Headlines
അഖില കേരള തിരുവാതിരകളി മത്സരം നടത്തി

അഖില കേരള തിരുവാതിരകളി മത്സരം നടത്തി

കൊടകര: വല്ലപ്പാടി സാംസ്‌കാരിക കലാകേന്ദ്രവും എന്‍എസ്എസ് വനിതാസമാജവും ചേര്‍ന്ന് വല്ലപ്പാടി എന്‍എസ്എസ് മൈതാനിയില്‍ അഖില കേരള തിരുവാതിരകളി മത്സരം നടത്തി. ബി.ഡി. ദേവസി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ അധ്യക്ഷനായി. പത്തോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു. പുത്തന്‍ച്ചിറ ഗൗരികല തിരുവാതിരകളി സംഘം ഒന്നാം സമ്മാനമായ പതിനായിരം രൂപയും ട്രോഫിയും സ്വന്തമാക്കി.

രണ്ടാം സമ്മാനമായ ഏഴായിരം രൂപയും ട്രോഫിയും ശ്രീ ശിവ തിരുവാതിരകളി സംഘം ഊരകവും മൂന്നാം സമ്മാനമായ അയ്യായിരം രൂപയും ട്രോഫിയും വെല്ലപ്പാടി എന്‍എസ്എസ് ബാലസമാജവും കരസ്ഥമാക്കി. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് സമ്മാനദാനം നടത്തി. വല്ലപ്പാടി എന്‍എസ്എസ് പ്രസിഡന്റ് മോഹനന്‍ തൃക്കാശേരി, വാര്‍ഡ് മെമ്പര്‍മാരായ ഷീബ ഹരി, ആശ രാംദാസ്, അംബിക രവീന്ദ്രന്‍, പ്രോഗ്രാം കണ്‍വീനര്‍ ശ്രീനി ആന്തപ്പിള്ളി, അച്യുതന്‍ ആന്തപ്പിള്ളി, സി. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>