Thursday , 19 October 2017
Headlines
നാടുകടന്നില്ല കാട്ടാന; പോത്തുംചിറയില്‍ വീണ്ടും കൃഷിനശിപ്പിച്ചു

നാടുകടന്നില്ല കാട്ടാന; പോത്തുംചിറയില്‍ വീണ്ടും കൃഷിനശിപ്പിച്ചു

കോടാലി: വില്ലുകുന്ന് മലയിലെ മോഴ ആനയെ നാടുകടത്തിയെങ്കിലും ശനിയാഴ്ച രാത്രിയില്‍ പോത്തുംചിറയിലെ ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാട്ടാനകള്‍ എത്തി കൃഷി നശിപ്പിച്ചു. കാട്ടാനശല്യം പതിവായിട്ടും വനപാലകര്‍ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് ഒരുമാസം മുന്‍പ് നാട്ടുകാര്‍ സംഘടിച്ച് ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ സമരം നടത്തിയിരുന്നു. തുടര്‍ന്ന് വെള്ളിക്കുളങ്ങര റെയ്ഞ്ചിന്റെ കീഴിലെ പോത്തന്‍ചിറ ഭാഗത്ത് ചാലക്കുടി ഡിഎഫ്ഒ ആര്‍. കീര്‍ത്തി ഐഎഫ്എസിന്റെ നേതൃത്വത്തില്‍ ചാലക്കുടി വാഴച്ചാല്‍ വനം ഡിവിഷനുകളില്‍ നിന്നും അറുപതോളം വരുന്ന വനപാലകരും താല്‍കാലിക വാച്ചര്‍മാരും ചേര്‍ന്ന് നടത്തിയ തിരച്ചില്‍ നടത്തിയിരുന്നു. മോഴ ആനയെ ഉള്‍ക്കാട്ടിലേക്ക് കയറ്റിവിട്ടുവെന്ന് വനപാലകര്‍ അറിയിച്ചിരുന്നു. എന്നാല്‍ നാളുകള്‍ക്ക് മുമ്പ് കോപ്ലിപ്പാടം ഭാഗത്തും കഴിഞ്ഞ ദിവസം പോത്തുംചിറയിലും അതിനുശേഷം കാട്ടാനശല്യമുണ്ടായി.

കാട്ടാന ഇപ്പോഴും വില്ലുകുന്ന് മലയില്‍തന്നെ നിലയുറപ്പിച്ചിരിക്കുക യാണെന്നും കൃഷിക്കാര്‍ പറഞ്ഞു. അമ്പനോളി സ്വദേശി ചിരണക്കല്‍ മാത്യുവിന്റെ പോത്തുംചിറയിലെ കൃഷിയിടത്തിലാണ് ശനിയാഴ്ച രാത്രിയില്‍ ആനയിറങ്ങി കൃഷി നശിപ്പിച്ചത്. ഒരു തെങ്ങ് മറിച്ചിട്ടു. പതിനഞ്ചോളം വാഴകളും നിശിപ്പിച്ചു. വനാതിര്‍ത്തിയില്‍ കാട്ടുമൃഗങ്ങളില്‍ നിന്നും രക്ഷനേടുന്നതിനുവേണ്ടി കല്ലുകൊണ്ട് മാട്ടം കെട്ടി ആറടി ഉയരത്തില്‍ കമ്പിവേലിയും സ്ഥാപിച്ചിരുന്നു. ഈ മാട്ടവും കമ്പിവേലിയും തട്ടിത്തെറിപ്പിച്ചാണ് ആന കൃഷിയിടത്തിലേക്ക് കയറിയത്. രണ്ടിടത്ത് മാട്ടം ഇടിച്ച് കമ്പിവേലി പൊട്ടിച്ചു. രണ്ട് വാര്‍ക്ക പോസ്റ്റും ഒടിച്ചിട്ടുണ്ട്. വലിയ കാല്‍പാടുകളാണ് കൃഷിയിടത്തില്‍ കണ്ടെത്തിയത്. മുന്‍പ് വന്നിരുന്ന വലിയ ആനതന്നെയാണ് ഇപ്പോഴും വരുന്നതെന്ന് കൃഷിക്കാര്‍ പറഞ്ഞു. കുട്ടിയാനയുടെ കാല്‍പാടുകളുമുണ്ട്. വനപാലകര്‍ പറഞ്ഞ ലൈറ്റ് സംവിധാനവും പടക്കം പൊട്ടിക്കലും കൃത്യമായി നടത്തുന്നുണ്ടെന്ന് മാത്യു പറഞ്ഞു. മലയണ്ണാന്റെ ശല്യത്തിനു പുറമെ ആനശല്യവും പതിവായതോടെ കൃഷിക്കാര്‍ ആശങ്കയിലാണ്. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ ആന കൃഷിയിടത്തിനരികിലെത്തിയിരുന്നു. പുല്ലരിയാനായി പോയ സ്ത്രീകളാണ് ആനയെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>