Thursday , 19 October 2017
Headlines
സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് ഇനി സോളാറില്‍ പ്രവര്‍ത്തിക്കും

സ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് ഇനി സോളാറില്‍ പ്രവര്‍ത്തിക്കും

കൊടകര: മറ്റത്തൂര്‍ ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്‌കൂളിലെ എനര്‍ജി ക്ലബിന്റെ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് സൂര്യതേജസ് എന്ന സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ ലാബ് തയ്യാറാക്കിയത്. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. സുബ്രന്‍ അധ്യക്ഷനായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന്‍ ചള്ളിയില്‍, ഷീല തിലകന്‍, എം. മഞ്ജുള, സുരേന്ദ്രന്‍ ഞാറ്റുവെട്ടി, സി.കെ. ഗോപിനാഥ്, സി.യു. പ്രിയന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>