Wednesday , 13 December 2017
Headlines
പതികാലംമുതല്‍ കൊട്ടിക്കയറാന്‍ പതിനേഴംഗസംഘം

പതികാലംമുതല്‍ കൊട്ടിക്കയറാന്‍ പതിനേഴംഗസംഘം

കൊടകര: മേളകലയുടെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ പതികാലംമുതല്‍ കൊട്ടിക്കയറാനുള്ള ഒരുക്കത്തിലാണ് മൂന്നാംക്ലാസുകാരനായ അഭിനവ് മുതല്‍ അധ്യാപക അവാര്‍ഡ് ജേതാവായ ഡി.വി. സുദര്‍ശന്‍ ഉള്‍പ്പെടെയുള്ള പതിനേഴംഗസംഘം. കൊടകര മേളകലാസംഗീതസമിതിയില്‍ പഞ്ചാരിമേളത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഏഴാമത് ബാച്ചാണ് വിദ്യാരംഭദിനമായ 30ന് വൈകീട്ട് 6ന് കൊടകര തിരുത്തൂര്‍ ശ്രീകൃഷ്ണ ക്ഷേത്രസന്നിധിയില്‍ അരങ്ങേറ്റം കുറിക്കുന്നത്.  ഇവരെക്കൂടാതെ ടി. യു. അഭിഷേക്, കെ. എ. അതുല്‍കൃഷ്ണ, ടി. ആര്‍. അതുല്‍ കൃഷ്ണ, പി. ബി. അര്‍ജുന്‍, അഭിജിത്ത് രവീന്ദ്രന്‍, പി. എസ്. സായന്ത്,  ഇ. സംഗമേശന്‍, പി.എച്ച്. കാശിനാഥ്, ഒ. ജെ. കൈലാസ്‌നാഥ്, പി. എച്ച്. ഹരിത, ശ്രീജിത്ത് മുകുന്ദന്‍, കെ. അബിന്‍ കൃഷ്ണ, പി. എസ്. അതുല്‍ കൃഷ്ണ,  കെ. എസ്. വിനായക് നാരായണ്‍, എം. എസ്. ഹരികൃഷ്ണന്‍ എന്നിവരാണ് അരങ്ങേറുന്നത്. മേളകലാകാരന്‍ കൊടകര ഉണ്ണിയുടെ ശിക്ഷണത്തിലായിരുന്നു പരിശീലനം. അരങ്ങേറ്റമേളത്തിന് വലംതല, കുറുംകുഴല്‍, കൊമ്പ്, ഇലത്താളം എന്നിവയില്‍ യഥാക്രമം കൊടകര സജി, കൊടകര അനൂപ്, കല്ലേങ്ങാട്ട് ബാലകൃഷ്ണന്‍, പറമ്പില്‍ നാരായണന്‍  എന്നിവരുടെ നേതൃത്വത്തില്‍ അറുപതോളം സഹമേളക്കാരുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>