Thursday , 19 October 2017
Headlines
മുത്തശി മുത്തശന്‍മാരെ ആദരിച്ച് വജ്ര ജൂബിലിക്ക് തുടക്കം

മുത്തശി മുത്തശന്‍മാരെ ആദരിച്ച് വജ്ര ജൂബിലിക്ക് തുടക്കം

കൊടകര: പുലിപ്പാറക്കുന്ന് ഗവ. വെല്‍ഫെയര്‍ എല്‍പി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ മുത്തശ്ശി മുത്തച്ഛന്മാരെ പൊന്നാട അണിയിച്ച് ആദരിച്ച് 1958ല്‍ സ്ഥാപിതമായ സ്‌കൂളിന്റെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. ശുചിത്വവാരാചരണവും ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.എം. ബൈജു, സ്‌കൂള്‍ വികസനസമിതി അംഗം എന്‍.എസ്. ഗോപി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് കെ.എം. ഷഹിദാബി, പൂര്‍വവിദ്യാര്‍ഥി എന്‍.എന്‍. നന്ദു, സ്റ്റാഫ് പ്രതിനിധി യൂജിന്‍ കൊറയ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>