Thursday , 19 October 2017
Headlines
മുറിനിറയെ പഠനോപകരണങ്ങള്‍ നല്‍കി ആരോമലിന്റെ മനം നിറച്ച് മുഖ്യമന്ത്രി

മുറിനിറയെ പഠനോപകരണങ്ങള്‍ നല്‍കി ആരോമലിന്റെ മനം നിറച്ച് മുഖ്യമന്ത്രി

കൊടകര: മുറിനിറയെ പഠനോപകരണങ്ങള്‍ നല്‍കി ആരോമലിന്റെ മനം നിറച്ച് മുഖ്യമന്ത്രി. രണ്ടാം ക്ലാസുകാരന്‍ സംസ്ഥാന മുഖ്യമന്ത്രിക്കയച്ച കത്തിന് മറുപടിയായി മുറിനിറയെ പഠനോപകരണങ്ങള്‍ സമ്മാനിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടിനല്‍കിയത്. മറ്റത്തൂര്‍ പഞ്ചായത്തിലെ കടമ്പോട് എയ്ഡഡ് ലോവര്‍ െ്രെപമറി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയും കടമ്പോട് അമ്പഴക്കാടന്‍ രാമദാസിന്റെ മകനുമാണ് ആരോമല്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം മേശ, കസേര, കമ്പ്യൂട്ടര്‍ ടേബിള്‍, പുസ്തകങ്ങള്‍, ബാഗ്, പേന, വാട്ടര്‍ ബോട്ടില്‍, വസ്ത്രങ്ങള്‍ എന്നിവയാണ് ലഭിച്ചത്.

പഠനത്തിനുള്ള സാമ്പത്തിക ബുദ്ധിമുട്ടറിയിച്ച് മുഖ്യമന്ത്രിക്ക് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് കലളക്ടര്‍ ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ ആര്‍. കനകാംബരത്തെ ചുമതലപ്പെടുത്തിയ പ്രകാരം കെനറാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷന്‍ തൃശൂര്‍ റീജിയന്‍ കമ്മിറ്റിയാണ് ആരോമലിന് പഠനോപകരണങ്ങള്‍ നല്‍കിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട രാമദാസിന്റെ മക്കളായ ആരോമലിനും ആര്‍ച്ചക്കുമാണ് പഠന സഹായം ലഭിച്ചതെന്ന് സിബിഒഎ റീജിയണല്‍ സെക്രട്ടറി പി.എം. രാജേന്ദ്ര പ്രസാദ് പറഞ്ഞു. വാര്‍ഡംഗം പി.എസ്. അംബുജാക്ഷന്‍, വെള്ളിക്കുളങ്ങര വില്ലേജ് ഓഫീസര്‍ പി.ഡി. ഷാജു, പി.ജി. റാഫേല്‍, എന്‍. വിദ്യാസാഗര്‍, കെ. കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>