Thursday , 19 October 2017
Headlines
ചെളിക്കുണ്ടുകള്‍ നിറഞ്ഞ് നൂലുവള്ളി റോഡ്

ചെളിക്കുണ്ടുകള്‍ നിറഞ്ഞ് നൂലുവള്ളി റോഡ്

കൊടകര: ചെളിക്കുണ്ടുകള്‍ നിറഞ്ഞ കോടാലി നൂലുവള്ളി പഞ്ചായത്ത് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ നാട്ടുകാര്‍ക്കും യാത്രക്കാര്‍ക്കും പരക്കെ പ്രതിഷേധം. മഴകനത്തതോടെ റോഡുകള്‍ ചെളിക്കുണ്ടുകളായി. ഭാരവാഹനങ്ങളുടെ ആധിക്ക്യവും റോഡ് തകരുന്നതിന് കാരണമാകുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ആറുവര്‍ഷം മുന്‍പാണ് ഈ റോഡ് ടാര്‍ ചെയ്തത്.  പത്തോളം യാത്രാ ബസുകളും ഒട്ടേറെ സ്‌കൂള്‍ വാഹനങ്ങളും ദിനം പ്രതി ഈ റോഡിലൂടെ കടന്നു പോകുന്നുണ്ട്.
ഫോറസ്റ്റ് സ്‌റ്റേഷന്‍ ജംഗ്ഷന്‍, കൊരേച്ചാല്‍ ഭഗവതി ക്ഷേത്രം വഴി ജംഗ്ഷന്‍, ചെട്ടിച്ചാല്‍, കൊരേച്ചാല്‍, ചെമ്പുച്ചിറ, നൂലുവള്ളി ജംഗ്ഷന്‍ തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഒട്ടേറെ കുഴികള്‍ രൂപപ്പെട്ട് റോഡ് തകര്‍ന്ന് കിടക്കുകയാണ്. ഇരുചക്രവാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒട്ടേറെ ബുദ്ധിമുട്ടുളവാക്കുന്നു. താല്‍ക്കാലികമായെങ്കിലും കുഴികളടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് രജിസ്റ്റര്‍ ഓഫീസ് ജംഗ്ഷന്‍ ഓട്ടോ തൊഴിലാളികള്‍ ആവശ്യപ്പെട്ടു. ടാറിങ്ങിനായി 22 ലക്ഷം രൂപ അനുവദിച്ചതായി മറ്റത്തൂര്‍ പഞ്ചായത്ത് വികസന കാര്യ ക്ഷേമ സമിതി അധ്യക്ഷന്‍ പി.ആര്‍. പ്രശാന്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>