Thursday , 19 October 2017
Headlines
സനാതന ധര്‍മ വേദ പാഠശാല ആരംഭിച്ചു

സനാതന ധര്‍മ വേദ പാഠശാല ആരംഭിച്ചു

കൊടകര: തേശ്ശേരി ചീക്കാമുണ്ടി ശ്രീമഹാവിഷ്ണു ക്ഷേത്രത്തില്‍ സനാതന ധര്‍മവേദപാഠശാല ആരംഭിച്ചു. വിദ്യാര്‍ഥികളെ മൂന്ന് വിഭാഗമായി തിരിച്ചാണ് വേദപഠനം. 140 ഓളം വിദ്യാര്‍ഥികള്‍ പഠനക്ലാസില്‍ പങ്കെടുത്തു. ധര്‍മഗ്രന്ഥപഠനത്തോടൊപ്പം നൈതിക ശിക്ഷണവും, യോഗ, ശാരീരിക ശിക്ഷണത്തിനായി വിവിധ കളികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചകളില്‍ രാവിലെ 9 മുതല്‍ 10.30 വരെയാണ് ക്ലാസുകള്‍. ക്ഷേത്ര തട്ടകത്തെ പ്രത്യേക പരിശീലനം ലഭിച്ച 12 അധ്യാപകരും, ചീക്കാമുണ്ടി ക്ഷേത്രസമിതിയും, ക്ഷേത്രസംരക്ഷണ ജില്ലാസമിതിയും ചേര്‍ന്നാണ് വേദപാഠശാല പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
കൊടകര പഞ്ചായത്തിലെ വേദപഠനം ആഗ്രഹിക്കുന്ന ഏവര്‍ക്കും ഈ പഠനസൗകര്യം ഉപയോഗപ്പെടുത്താവുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രം സമിതി പ്രസിഡന്റ് എന്‍.പി. ശിവന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം രക്ഷാധികാരി കെ.ഐ. പുരുഷോത്തമന്‍  അധ്യക്ഷനായി. ഡോ. പി. അശോകന്‍ വേദപാഠശാലയുടെ ആവശ്യവും പ്രസക്തിയും പറ്റി അനുഗ്രഹപ്രഭാഷണം നടത്തി. കെ.ആര്‍. നാരായണന്‍ മാസ്റ്റര്‍, വിജി ഗോപി, വി.എ. ചന്ദ്രന്‍നായര്‍, ജയകുമാര്‍ പെരുമ്പിള്ളി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>