Wednesday , 13 December 2017
Headlines
ശബരിമല മേല്‍ശാന്തിക്ക് മതസൗഹാര്‍ദ്ദത്തിന്റെ പൊന്നാട

ശബരിമല മേല്‍ശാന്തിക്ക് മതസൗഹാര്‍ദ്ദത്തിന്റെ പൊന്നാട

കൊടകര: ശബരിമല മേല്‍ശാന്തിയായി തെരെഞ്ഞെടുത്ത കൊടകര അഴകത്ത് മംഗലത്ത് മനയിലെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകമായി കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന പള്ളി വികാരി ഫാ. അഡ്വ. ജോണ്‍സന്‍ ജി. ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ മനയില്‍ ചെന്ന് പൊന്നാട അണിയിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. കൊടകര അഴകം ദുര്‍ഗാദേവി ക്ഷേത്രത്തിലെ തന്ത്രിയും മേല്‍ശാന്തിയും, പുത്തുക്കാവ് ദേവീക്ഷേത്രത്തിലെ തന്ത്രിയുമാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി. ഫാ. ജോസഫ് കണ്ണനായ്ക്കല്‍, തോമസ് കൊളപ്രന്‍, ജസ്റ്റിന്‍ പന്തല്ലിപ്പാടന്‍, ബൈജു മാളിയേക്കല്‍, തോമസ് ചിരണയ്ക്കല്‍, ഫ്രാന്‍സീസ് ചിറ്റാട്ടുക്കര, ജോഷി വരിക്കശ്ശേരി, റിന്റോ കാളത്തുപറമ്പില്‍, വര്‍ക്കി ചിരിയങ്കണ്ടത്ത് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>