Wednesday , 13 December 2017
Headlines
ട്രാംവെ പാലത്തിന്റെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞു

ട്രാംവെ പാലത്തിന്റെ കരിങ്കല്‍ ഭിത്തി ഇടിഞ്ഞു

കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര വലിയതോടിന് കുറുകെയുള്ള പതിറ്റാണ്ടുകള്‍ പഴക്കം ചെന്ന ട്രാംവെ പാലത്തിന്റെ കരിങ്കല്‍ ഭിത്തിയിടിഞ്ഞ് വീണത് അപകടക്കെണിയാകുന്നു. പാലത്തിനെ താങ്ങി നിര്‍ത്തുന്ന കരിങ്കല്‍ ഭിത്തിയാണ് ഇടിഞ്ഞ് വീണത്. ഇക്കുറി കാലവര്‍ഷം കനത്തതും ഇടിയുന്നതിന് കാരണമായിട്ടുണ്ട്. മൂന്ന് മീറ്റര്‍ നീളത്തില്‍ ഇടിഞ്ഞ് പോയ ഭാഗത്തെ കാഴ്ച യാത്രക്കാര്‍ക്ക് ഭീതിയുളവാക്കും. ഒട്ടേറെ സ്‌കൂള്‍ വാഹനങ്ങള്‍, ബസുകള്‍, മറ്റ് ചെറുവാഹനങ്ങളും നിരവധി ഇരുചക്രവാഹനങ്ങളും കൂടാതെ സൈക്കിളുകളില്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികളും പോകുന്ന പാലമാണിത്. വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനായി ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച ഈ പാലത്തിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ഈ പാലത്തിലൂടെ ദിനം പ്രതി കടന്നുപോകുന്നത്.
മാങ്കുറ്റിപ്പാടം, കടമ്പോട്, മോനൊടി, മുട്ടത്തുകുളങ്ങര, മീരാട്ടുകുഴി, നമ്പ്യാര്‍ പാടം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന സഞ്ചാരമാര്‍ഗത്തിലാണ് ഈ പാലം. വെള്ളിക്കുളങ്ങര പൊലീസ് സ്‌റ്റേഷന്‍, വില്ലേജ്, ടെലിഫോണ്‍ എക്‌സേഞ്ച്, മൃഗാശുപത്രി, ആയുര്‍വേദ ആശുപത്രി, സ്‌കൂളുകള്‍ തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിനും ഈ പാലം കടക്കണം. കയര്‍കെട്ടിയും കമ്പുകളില്‍ പ്ലാസ്റ്റിക് ഉറകള്‍ കെട്ടിയും അപകടസൂചന നല്‍കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നുണ്ട്. വഴിവിളക്കുകളുടെ അഭാവത്തില്‍ വെളിച്ചക്കുറവുള്ള ഈ റോഡില്‍ ദുരന്തങ്ങള്‍ക്ക് സാധ്യയുണ്ടെന്ന് നാട്ടുകാര്‍ ഭയപ്പെടുന്നു. വലിയതോടിന്റെ ഈ ഭാഗത്ത് വലിയ താഴ്ചയുണ്ടെന്നും പറയുന്നു. ഒട്ടേറെ വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന വീതികുറഞ്ഞ റോഡിലെ അപകടക്കെണിക്ക് ശാശ്വത പരിഹാരം കാണണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>