Wednesday , 13 December 2017
Headlines
ആയ്യുര്‍വ്വേദ നേത്രപരിശോധന ക്യാമ്പ് നടത്തി

ആയ്യുര്‍വ്വേദ നേത്രപരിശോധന ക്യാമ്പ് നടത്തി

കൊടകര: കൊടകര ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ഗവ. ആയ്യുര്‍വ്വേദ ഹോസ്പിറ്റലുമായി സഹകരിച്ച് കണ്ണുകളുടെ പരിരക്ഷയ്ക്കായി ആയ്യുര്‍വ്വേദ നേത്രപരിശോധനക്യാമ്പ് ‘ദൃഷ്ടി’ നടത്തി. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എല്‍. പാപ്പച്ചന്‍ അധ്യക്ഷനായി. ഡോ. നേത്രദാസ് പദ്ധതിയെക്കുറിച്ച് വിവരിച്ച് സംസാരിച്ചു. കെ.എസ്.സുധ, ഡോ. പ്രീതി ജോസ്, കെ.ആര്‍. ദിവാകരന്‍, സ്വപ്‌ന സത്യന്‍, രമാദേവി, നന്ദകുമാരന്‍ യു. തുടങ്ങിയര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഗവ. ആയ്യുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും പങ്കെടുത്ത പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ കണ്ണ് പരിശോധനയും തുടര്‍ചികിത്സകളും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>