Wednesday , 13 December 2017
Headlines
വലിയ കുടുംബങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപതയുടെ ആദരം ഞായറാഴ്ച

വലിയ കുടുംബങ്ങള്‍ക്ക് ഇരിങ്ങാലക്കുട രൂപതയുടെ ആദരം ഞായറാഴ്ച

കൊടകര: ഇരിങ്ങാലക്കുട രൂപതയുടെ കുടുംബ കൂട്ടായ്മ കേന്ദ്രസമിതി വലിയ കുടുംബങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കാത്തലിക് കപ്പിള്‍സ് മൂവ്‌മെന്റ്, പ്രൊ-ലൈഫ് സംഘടനകള്‍ചേര്‍ന്ന് ബിഗ് ഫാ 2017 നടത്തും. കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളജില്‍ നടക്കുന്ന പരിപാടി ഞായറാഴ്ച രാവിലെ 10 ന് ആരംഭിച്ച് ഉച്ചതിരിഞ്ഞ് 3ന് സമാപിക്കും. ഇരിങ്ങാലക്കുട രൂപതയില്‍ നാലും അതില്‍ കൂടുതലും കുട്ടികളുള്ള കുടുംബങ്ങളെ ചടങ്ങില്‍ പ്രത്യേകമായി ആദരിക്കും. നാലാമത്തെതോ പിന്നീടുള്ളതോ ആയ കുട്ടി 2010 ജനുവരി ഒന്നിനു ശേഷം ജനിച്ച 150 കുടുംബങ്ങള്‍ പങ്കെടുക്കും.

10.30 ദിവ്യബലി, 12ന് ഡോ. ടോണി ജോസഫ് ക്ലാസെടുക്കും. ഉച്ചതിരിഞ്ഞ് 1.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യും. വികാരി ജനറാള്‍ മോണ്‍. ആന്റൊ തച്ചില്‍ അധ്യക്ഷനാകും. ഫാ. പോള്‍ മാടാശ്ശേരി, ജെയിംസ് ആഴ്ചങ്ങാടന്‍, സോജന്‍ മേനാച്ചേരി തുടങ്ങിയവര്‍ പങ്കെടുക്കും. കൊടകരയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഫാ. ജോജി കല്ലിങ്ങല്‍, അഡ്വ. ഫാ. ജോണ്‍സന്‍ ജി. ആലപ്പാട്ട്, സോജന്‍ മേനാച്ചേരി, ജോളി എടപ്പിള്ളി, വര്‍ഗീസ് പോട്ടോക്കാരന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>