Wednesday , 13 December 2017
Headlines
ശാസ്‌ത്രോസവം സമാപിച്ചു

ശാസ്‌ത്രോസവം സമാപിച്ചു

കൊടകര: ”ശാസ്ത്രപഠനം അന്വേഷാത്മകമാണ്” എന്ന കാഴ്ചപ്പാടില്‍ കൊടകര ബിആര്‍സി പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ ശാസ്‌ത്രോസവം 2017 നടത്തി. യു.പി. വിഭാഗത്തിലെ ചലനം, വായുമര്‍ദ്ദം, പ്രകാശം തുടങ്ങി കുട്ടികള്‍ ആര്‍ജ്ജിക്കേണ്ട പഠനേട്ടങ്ങള്‍ക്കനുയോജ്യമായ പതിനഞ്ചോളം പരീക്ഷണങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചു. സമാപനയോഗത്തില്‍ ഇവയുടെ പ്രദര്‍ശനവും ഉണ്ടായി. സമാപനയോഗം കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. പ്രസാദന്‍ ഉദ്ഘാടനം ചെയ്തു. കൊടകര ബിപിഒകെ നന്ദകുമാര്‍, ഫാ. പോള്‍ എളംകുന്നപ്പുഴ, പിടിഎ പ്രസിഡന്റ് കെ. ശശീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍മാരായ ടി.വി. പ്രജിത്ത്, ഇ.എല്‍. പാപ്പച്ചന്‍, പ്രധാനാധ്യാപിക കെ.എല്‍. ലിസി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>