Wednesday , 13 December 2017
Headlines
പ്രതിഭാകേന്ദ്രം തുറന്നു

പ്രതിഭാകേന്ദ്രം തുറന്നു

കൊടകര: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സര്‍വശിക്ഷാ അഭിയാന്‍ ഇരിങ്ങാലക്കുട ബിആര്‍സിയുടെ പ്രതിഭാ കേന്ദ്രം നന്തിക്കര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുറന്നു. പ്രസംഗം, ചിത്രരചന, സംഗീതം, നാടകം തുടങ്ങിയ കലകളെ പരിപോഷിപ്പിക്കാനായി ആഴ്ചതോറും അവധി ദിനങ്ങളില്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണ് വിദ്യാലയ പ്രതിഭാകേന്ദ്രം. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്തിക ജയന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ കെ.കെ. രാജന്‍ അധ്യക്ഷനായി. എന്‍.കെ. സുനില്‍, ആര്‍ ലീലാമണി, പി.വി. വനജ, കെ. ശ്രീലത എന്നിവര്‍ സംസാരിച്ചു. വ്യക്തിത്വ വികസനത്തെക്കുറിച്ച് ശിവന്‍ നെന്മണിക്കര ക്ലാസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>