Wednesday , 13 December 2017
Headlines
റോഡിലെ പൊന്തക്കാടുകള്‍ നീക്കം ചെയ്തു

റോഡിലെ പൊന്തക്കാടുകള്‍ നീക്കം ചെയ്തു

കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ ചേലക്കാട്ടുകര തറയിന്മേല്‍ റോഡ് വാര്‍ഡ് മെമ്പര്‍ സന്ധ്യാസജീവന്റെ നേതൃത്വത്തില്‍ കോടാലി പരിവാര്‍ സ്വയംസഹായ സംഘത്തിന്റെ സഹകരണത്തോടെ വൃത്തിയാക്കി. ചേലക്കാട്ടുകര പാലത്തിനു സമീപം വരെ റോഡിനിരുവശവും അര കിലോമീറ്ററോളം ദൂരത്തില്‍ വളര്‍ന്നു നിന്നിരുന്ന പൊന്തക്കാടുകളാണ് ശ്രമദാനത്തിലൂടെ നീക്കം ചെയ്തത്. കാട് പിടിച്ചു കിടന്നിരുന്നതിനാല്‍ ഇഴജന്തുക്കളുടെയും ഷുദ്രജീവികളുടെയും ശല്യം മൂലം ഇത് വഴി യാത്ര ചെയ്യാന്‍ ജനങ്ങള്‍ വളരെയധികം ഭയപ്പെട്ടിരുന്നതായി പരാതിയുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് വാര്‍ഡ് മെമ്പര്‍ ശ്രമദാനവുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>