Wednesday , 13 December 2017
Headlines
കേരള ഫീഡ്‌സില്‍ പ്രതിഷേധ ധര്‍ണ

കേരള ഫീഡ്‌സില്‍ പ്രതിഷേധ ധര്‍ണ

കൊടകര: തൊഴിലാളികള്‍ക്ക് ഇഎസ്‌ഐ/ഇന്‍ഷൂറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക, കലാവധി അവസാനിച്ച രണ്ട് എഗ്രിമെന്റുകള്‍ പുതുക്കി നിശ്ചയിക്കുക, ഈ വര്‍ഷത്തെ മെഡിക്കല്‍ പരിശോധന അനുവദിക്കുക, 4 വര്‍ഷത്തെ വേതന കുടിശിക അനുവദിക്കുക, മാനേജ്‌മെന്റിന്റെ തൊഴിലാളി വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഫീഡ്‌സ് ലോഡിങ്ങ് ആന്റ് അണ്‍ ലോഡിങ്ങ് തൊഴിലാളി യൂണിയന്‍ സൂചനാസമരം എന്ന നിലയില്‍ കമ്പനിക്കുമുന്നില്‍ പ്രതിഷേധ പ്രകടനവും, ധര്‍ണയും നടത്തി. യൂണിയന്‍ സെക്രട്ടറി വി.എ. ഷാജു ഉദ്ഘാടനം ചെയ്തു.

സി.എന്‍. ജോര്‍ജ്ജ് ചുള്ളി അദ്ധ്യക്ഷനായി. യൂണിയന്‍ ഭാരവാഹികളായ എന്‍.വി. ബിജു, ടി.എസ്. സുധാകരന്‍, കെ.എ. മനോജ്, ടി.കെ. സുനില്‍, കെ.എ. റപ്പായി തുടങ്ങിയവര്‍ സംസാരിച്ചു. ഉന്നയിച്ച ആവശ്യങ്ങള്‍ മാനേജ്‌മെന്റ് ചര്‍ച്ചകളിലൂടെ പരിഹരിച്ചില്ലെങ്കില്‍ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നേതാക്കള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>