കൊടകര: നിയുക്ത ശബരിമല മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന് നമ്പൂതിരിയെ പൂനിലാര്‍ക്കാവ് ദേവീക്ഷേത്രഭരണസമിതിയും ഭക്തജനങ്ങളും ആദരിച്ചു. ദേവസ്വം സെക്രട്ടറി ഇളയത്ത് രവീന്ദ്രന്, പ്രസിഡന്റ് എം.എല്‍. വേലായുധന് നായര്‍, അഖിലേന്ത്യ അയ്യപ്പസേവാസംഘം സെക്രട്ടറി ഇ. കൃഷ്ണന്‍നായര്‍, ക്ഷേത്ര തന്ത്രി അഴകത്ത് മനയ്ക്കല്‍ ഹരിദത്തന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു. കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സുധ, വാര്‍ഡ് മെമ്പര്‍മാരായ മിനി ദാസന്, എം.ഡി. നാരായണന്, കാവില്‍ എന്‍എസ്എസ് പ്രസിഡന്റ് ഇ.വി. അരവിന്ദാക്ഷന്, ടൗണ്‍ എന്‍എസ്എസ് പ്രസിഡന്റ് ദാമോധരന്, പെരുവനം ആറാട്ടുപുഴ സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ എ.എ. കുമാരന്, കൃഷ്ണന് നമ്പൂതിരി, ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്രം ഭാരവാഹി ദിവാകരന് നമ്പൂതിരി, ഫ്രണ്ട്സ് ആര്‍ട്സ് ക്ലബ് ഭാരവാഹികള്‍, ഉണ്ണികൃഷ്ണന് വെളുത്തേടത്ത് നായര്‍ സൊസൈറ്റി ഭാരവാഹികള്‍, പി.എം. നാരായണന് മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
