Wednesday , 13 December 2017
Headlines
മേല്‍ശാന്തിക്ക് സ്വീകരണം നല്‍കി

മേല്‍ശാന്തിക്ക് സ്വീകരണം നല്‍കി

കൊടകര: നിയുക്ത ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ അഴകത്ത് മനക്കല്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് കൊരേച്ചാല്‍ കിരാതപാര്‍വ്വതി ക്ഷേത്ര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണവും ഉപഹാര സമര്‍പ്പണവും നടത്തി. ക്ഷേത്രം ദേവസ്വം പ്രസിഡണ്ട് അരവിന്ദാക്ഷന്‍ കര്‍ത്താ അധ്യക്ഷനായി. പഞ്ചായത്തംഗം ശ്രീധരന്‍ കളരിക്കല്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. ക്ഷേത്രം സെക്രട്ടറി സുനില്‍കുമാര്‍ ചെലമ്പട്ടശ്ശേരി ഉപഹാര സമര്‍പ്പണം നടത്തി. ക്ഷേത്ര ഭാരവാഹികളായ ചാത്തുണ്ണി പാറമേക്കാടന്‍, കരുണാകരന്‍ കര്‍ത്താ എന്നിവര്‍ ചേര്‍ന്ന് നിയുക്ത തന്ത്രിയെ പൊന്നാട അണിയിച്ചു. സുരേഷ് കടുപ്പശ്ശേരിക്കാരന്‍, ജയന്‍ തുരുത്തുമ്മല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>