Wednesday , 13 December 2017
Headlines
ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി

ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി

ആനന്ദപുരം: അഖില ഭാരത അയ്യപ്പ സേവാ സംഘം ആനന്ദപുരം ശാഖാ വാര്‍ഷികവും കാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പും നടത്തി. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.എന്‍. രമേഷ് അധ്യക്ഷനായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍, തോമസ് തത്തംപിള്ളി, കെ.എ. മനോഹരന്‍, മോളി ജേക്കബ്, ടി.വി.വത്സന്‍, എ.എം.ജോണ്‍സന്‍, പി.ഗോവിന്ദന്‍കുട്ടി, സോമശേഖരന്‍, വി.വി.ചന്ദ്രന്‍, വി.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ജി. കൃഷ്ണകുമാര്‍ ക്ലാസെടുത്തു. തുടര്‍ന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിന്റ നേതൃത്വത്തില്‍ കാന്‍സര്‍ രോഗ  നിര്‍ണയ ക്യാമ്പ് നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>