കോടാലി: കോടാലി അമ്പനോളിയിലെ ആക്സിസ് എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ യോഗത്തില്‍ കേരള സാങ്കേതിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ കുഞ്ചറിയ ഐസക്കിന്റെ കോലം കത്തിച്ചു. കേരള സാങ്കേതിക സര്‍വ്വകലാശാലയുടെ അശാസ്ത്രീയമായ ഇയര്‍ബാക്ക് സമ്പ്രദായവും വൈസ്ചാന്‍സലറുടെ ഏകാദിപത്യ പ്രവണതയേയും മറ്റു വിദ്യാര്‍ഥി വിരുദ്ധനിലപാടുകളിലും പ്രതിഷേധിച്ച് കേരളത്തിലെ എല്ലാ എഞ്ചിനീയറിംഗ് കോളേജുകളിലേയും വിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച നടത്തുന്ന വിദ്യാഭ്യാസബന്ദിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം. യൂണിവേഴ്സിറ്റിയുടെ ഇയര്‍ബാക്ക് ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ തിരുത്തിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ശക്തമായ സമരമുറകളുമായി തെരുവിലിറങ്ങുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
