കൊടകര: കലാരംഗത്ത് നിലനില്‍ക്കുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് പ്രശസ്ത കൂടിയാട്ടം കലാകാരനും ഇരിങ്ങാലക്കുട നടന കൈരളി ഡയറക്ടറുമായ വേണുജി പറഞ്ഞു. തപസ്യ കലാസാഹിത്യവേദി തൃശൂര്‍ ജില്ലാപഠന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രകലകളും പാരമ്പര്യകലകളും അവതരിപ്പിക്കുന്നതില്‍ വലിയ വിവേചനമാണ് നിലനില്‍ക്കുന്നത്. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങള്‍ എല്ലാ കലാകാരന്മാര്ക്കും തുറന്നുകൊടുക്കണം.
കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് പോലുള്ള കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരങ്ങള്‍ പോലും നിരസിക്കുകയാണ്. ജപ്പാന് ഉള്‍പ്പടെ പല വികസിതരാജ്യങ്ങളും പാരമ്പര്യകലകളുടെ പോഷണത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പിലാക്കുന്നതായും വേണുജി ചൂണ്ടിക്കാട്ടി. പി.കെ. സുബ്രഹ്മണ്യന് അധ്യക്ഷനായി. സി.സി. സുരേഷ്, സുനില്‍കുമാര്‍ മാടവാക്കര, ടി.എസ്. നീലാംബരന്‍, കെ.എസ്. അനീഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. കെ. ഉണ്ണികൃഷ്ണന്, ഷാജു കല്ലിങ്ങപ്പുറം, അഡ്വ. റോഷ് കീഴാറ തുടങ്ങിയവര്‍ സംസാരിച്ചു.