Wednesday , 13 December 2017
Headlines
നിയുക്തമേല്‍ശാന്തിക്ക് പൗരാവലിയുടെ സ്വീകരണം

നിയുക്തമേല്‍ശാന്തിക്ക് പൗരാവലിയുടെ സ്വീകരണം

കൊടകര: നിയുക്ത ശബരിമല മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് കൊടകര പൗരാവലി സ്വീകരണം നല്‍കി. കൊടകര മേല്‍പാലം ജംഗ്ഷനില്‍ നിന്നും പൂര്‍ണ കുംഭത്തോടെ പഞ്ചവാദ്യം, പൂത്താലം എന്നിവയുടെ അകമ്പടിയോടെയാണ് സമ്മേളന വേദിയിലേക്ക് ആനയിച്ചത്. കൈമുക്ക് വൈദികന്‍ രാമന്‍ അക്കിത്തിരിപ്പാട് ഭദ്രദീപം കൊളുത്തി. ബി.ഡി. ദേവസി എംഎല്‍എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.ആര്‍. ദിനേശന്‍ അധ്യക്ഷനായി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. കൃഷ്ണകുമാര്‍, പി.ആര്‍. പ്രസാദന്‍, അമ്പിളി സോമന്‍, ഫാ. ലാസര്‍ കുറ്റിക്കാടന്‍, സ്വാമി അയ്യപ്പദാസ്, അബ്ദുള്‍ അസീസ്, പി. സുശില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>