Wednesday , 24 January 2018
Headlines

ഒരാള്‍ക്ക് ഒരുമരം പദ്ധതി ഉദ്ഘാടനം ചെയ്തു

കനകമല : മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഇടവകയിലെ എല്ലാവര്‍ക്കും ലോകപരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈകള്‍ വിതരണം ചെയ്തു. വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വരരുചി ഉദ്ഘാടനം ചെയ്തു. കനകമല പള്ളിയിലെ കേന്ദ്രസമിതി പ്രസിഡന്റ് വര്‍ഗ്ഗീസ് കളത്തിങ്കല്‍ ആദ്യവൃക്ഷതൈ ഏറ്റുവാങ്ങി. കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൃക്ഷതൈ വിതരണത്തിലെ സോഷ്യല്‍ ഫോറസ്ട്രീയും ഔഷധിയുമാണ് തൈകള്‍ സംഭാവന ചെയ്തത്.

13 അപൂര്‍വ്വ ഇനം ഔഷധ തൈകളാണ് വിതരണം ചെയ്തത്. ലോക പരിസ്ഥിതി ദിനത്തില്‍ ഇടവകയിലെ എല്ലാവീടുകളിലും ഒരാള്‍ക്ക് ഒരുമരം ഉറപ്പുവരുത്തിയാണ് വൃക്ഷതൈകള്‍ വിതരണം ചെയ്തതെന്ന് സംഘാടകര്‍ അറിയിച്ചു. സംസ്ഥാന കൃഷിവകുപ്പ് വിത്ത് വികസന അതോറിറ്റി സൗജന്യമായി നല്‍കിയ പച്ചക്കറി വിത്തുപാക്കറ്റുകളും വിതരണം ചെയ്തു. ചടങ്ങില്‍ വികാരി ഫാ. ജോണ്‍ കവലക്കാട്ട്, വെള്ളിക്കുളങ്ങര ഫോറസ്റ്റ് റെയ്ഞ്ചര്‍ വരരുചി, കൈക്കാരന്‍ ടോജോ കുയിലാടന്‍, കേന്ദ്രസമിതി പ്രസിഡന്റ് വര്‍ഗ്ഗീസ് കളത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു.

 

Kanakamala-Vrikshathai-Vithanam

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>