Wednesday , 25 April 2018
Headlines

കൊടകരയില്‍ പരിസ്ഥിതി ദിനം ആചരിച്ചു

കൊടകര : കൊടകര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. എം.എല്‍.എ. ബി.ഡി. ദേവസ്സി വില്ലേജ് ഓഫീസ് അങ്കണത്തില്‍ വൃക്ഷ തൈ നട്ടുകൊണ്ട് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ നടന്നു.

പഞ്ചായത്ത് ഓഫീസ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജല-ഭൂസംരക്ഷണസെമിനാറില്‍ ചാലക്കുടി മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദുമേനോന്‍ വിഷയാവതരണം നടത്തി. സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫ. കുസുമം ജോസഫ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കൊടകര പഞ്ചായത്ത് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു വരുന്നതിനെ ശ്ലാഘിക്കുകയും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് സ്വീകാര്യത ലഭിക്കുന്നുണ്ടെന്നതില്‍ ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

എസ്.പി. രവി, ഇ.ജെ. ചാക്കോ, ഇ.വി. ജോസ്, കെ. വിനോദ്, വി.എം. ഇന്ദിര, തോമസ് കണ്ണൂക്കാടന്‍, എ.വൈ. മോഹന്‍ദാസ് മാസ്റ്റര്‍, വി. ധന്യ(അഗ്രികള്‍ച്ചര്‍ ഓഫീസര്‍) എന്നിവര്‍ വിവിധ സ്‌കൂളുകളില്‍ പരിസ്ഥിതിദിന പ്രതിജ്ഞാചടങ്ങിലും സെമിനാറിലും പങ്കെടുത്തു. വിദ്യാര്‍ത്ഥികളായകെ.എം. ജിബിന്‍, കെ.എസ്. വിഷ്ണു, ടി.എസ്. അഭിലാഷ് എന്നിവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, കുടുംബശ്രീ, ആശ, അംഗനവാടി, പരിസ്ഥിതി, സാമൂഹ്യസംഘടന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. കെ. ഗോപകുമാര്‍ സ്വാഗതവും ടി. വിനയന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>