Monday , 21 May 2018
Headlines

എന്‍.എഫ്.പി.ആര്‍. ലോക പരിസ്ഥിതി ദിനം ആചരിച്ചു

കൊടകര : എന്‍.എഫ്. പി. ആര്‍. ചാലക്കുടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പേരാമ്പ്ര ഗവ. ആയുര്‍വ്വേദ ആശുപത്രി അങ്കണത്തില്‍ വൃക്ഷ തൈകള്‍ നട്ടു. താലൂക്ക് പ്രസിഡന്റ് പാലി ഉപ്പുംപറമ്പിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആയുര്‍വ്വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ഗീത വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയദീപ്, ജില്ല പ്രസിഡന്റ് വിത്സന്‍ കല്ലന്‍, ട്രഷറര്‍ ജോഷി നെടുമ്പക്കാരന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. രാധാമണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. താലൂക്ക് ട്രഷറര്‍ ജോയ് മഞ്ഞളി സ്വാഗതവും വൈസ് പ്രസിഡന്റ് രാജേഷ് സി.ഐ. നന്ദിയും പറഞ്ഞു. ചടങ്ങിനുശേഷം 200 വൃക്ഷതൈകള്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>