Monday , 19 February 2018
Headlines

സ്റ്റുഡന്റ് പോലീസ് കേഡറ്റ് വൃക്ഷ തൈ നടലും പരിസ്ഥിതിദിനാചരണ റാലിയും നടത്തി

കൊടകര : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ നേതൃത്വത്തില്‍ വൃക്ഷ തൈ നടലും പരിസ്ഥിതിദിനാചരണ റാലിയും നടത്തി. കൊടകര സി.ഐ. കെ. സുമേഷ് ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യാപക അവാര്‍ഡ് ജേതാവ് എ.വൈ. മോഹന്‍ദാസ് മാസ്റ്റര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി. തുടര്‍ന്ന് കൊടകരയിലും ആളൂരിലും നടന്ന പരിസ്ഥിതി ദിനാചരണ റാലിയില്‍ കൊടകര ജി.എച്ച്.എസ്. ലേയും ആളൂര്‍ ശ്രീനാരായണവിലാസം സ്‌കുളിലേയും എസ്.പി.എല്‍. കേഡറ്റുകള്‍ പങ്കെടുത്തു. റാലിക്ക് സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സി.കെ. സുരേഷ്, വി.വി. സതീഷ്, അദ്ധ്യാപകരായ സജി ജോര്‍ജ്ജ്, ഇ.എ. ബിജോയ് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>