Monday , 21 May 2018
Headlines
വീട്‌ കയറി ആക്രമണം ഗുണ്ടാസംഘം പിടിയില്‍

വീട്‌ കയറി ആക്രമണം ഗുണ്ടാസംഘം പിടിയില്‍

തൃശൂര്‍ : വീട്‌ കയറി ആക്രമണം നടത്തിയ ഗുണ്ടാസംഘത്തിലെ 6 പേരെ ഇരിങ്ങാലക്കുട പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പന്തല്ലൂര്‍ ഹരിതനഗര്‍ സ്വദേശി മാടാനിവീട്ടില്‍ ജോര്‍ജ്ജ്‌ മകന്‍ ജിജോ (24), കൊടകര കാരയില്‍ വീട്ടില്‍ പ്രകാശന്‍ മകന്‍ യഥുപ്രകാശ്‌ (19), നായരങ്ങാടി എലഞ്ഞിപ്ര കാര്യാടന്‍ വീട്ടില്‍ ഷണ്‍മുഖന്‍ മകന്‍ ഷാരോണ്‍ (21), കൊടകര കാവില്‍പ്പാടം മാളിയേക്കല്‍ വീട്ടില്‍ ജോയ്‌ മകന്‍ എഡ്‌വിന്‍ (20), കൊടകര കാവില്‍പ്പാടം ഐശ്വര്യ ഹൗസില്‍ വിജേഷ്‌കുമാര്‍ മകന്‍ സൂരജ്‌.വി.കുമാര്‍ (20), കൊടകര കാവില്‍പ്പാടം വടക്കൂടന്‍ ഹൗസ്‌ അശോകന്‍ മകന്‍ ഉണ്ണികൃഷ്‌ണന്‍ (20) എന്നിവരെയാണ്‌ സബ്‌ ഇന്‍സ്‌പെക്ടര്‍ എം.ജെ. ജിജോയും സംഘവും അറസ്‌റ്റുചെയ്‌തത്‌. ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയോട്‌ നെല്ലായി സ്വദേശിയായ രൂപക്‌ പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ഇതു നിരസിച്ചതിനെ തുടര്‍ന്ന്‌ തിങ്കളാഴ്‌ച രൂപക്‌ പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും ചെയ്‌തിരുന്നു.

പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയുടെ സഹോദരന്‍ രൂപക്കിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു. വീട്ടില്‍ വിവരം അറിയിച്ചതിന്റെ ദേഷ്യത്തില്‍ രൂപക്‌ നിരവധി ഗുണ്ട ആക്രമണ കേസുകളില്‍ പ്രതിയായ ജിജോയുടെ സഹായത്തോടെ വെള്ളാങ്കല്ലൂരിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തുകയായിരുന്നു. നിരവധി ആക്രമണ കേസില്‍ പ്രതിയായ ജിജോയെ കഴിഞ്ഞ ദിവസം കരുവന്നൂരില്‍ നിന്ന്‌ പോലീസിന്‌ നേരെ വടിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടര്‍ന്ന്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്നുമാണ്‌ വെള്ളാങ്കല്ലൂരിലെ ആക്രമണത്തിന്റെ ചുരുളുകള്‍ അഴിഞ്ഞത്‌. ഇരിങ്ങാലക്കുട പോലീസ്‌ സ്‌റ്റേഷനിലെ അഡീഷണല്‍ സബ്‌ ഇന്‍സ്‌പെക്ടര്‍ തിലകന്‍ എ.എസ്‌.ഐ. ഗോപി, സീനിയര്‍ സി.പി. ഒ. ഷോബി മാത്യൂ, സി.പി.ഒ. മാരായ പ്രബിന്‍, സതീഷ്‌, രാകേഷ്‌ എന്നിവരാണ്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌ത സംഘത്തില്‍ ഉണ്ടായിരുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *

*

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>