Monday , 19 February 2018
Headlines

Tag Archives: ആറാട്ടുപുഴ

ക്ഷേത്രങ്ങള്‍ ശിവരാത്രി മഹോത്സവത്തിനൊരുങ്ങി

Peruvanam-temple

ചേര്‍പ്പ് : പ്രസിദ്ധമായ പെരുവനം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിവസമായ ചൊവ്വാഴ്ച രാവിലെ നിറമാല, 7 മണിക്ക് ചതുശ്ശതം നിവേദ്യം, ശൈലജ അന്തര്‍ജ്ജനം നയിക്കുന്ന ശിവപുരാണപാരായണം, വൈകിട്ട് നിറമാല, ലക്ഷദീപം, പെരുവനം സതീശന്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യം, 6 മണിക്ക് അക്ഷരശ്ലോകം, 7 മണിക്ക് മധുരൈ രംഘനാഥശര്‍മ്മ നയിക്കുന്ന സംഗീത കച്ചേരി, 9 മണിക്ക് തായംകുളങ്ങര സുബ്രഹ്മണ്യ കലാക്ഷേത്രം നയിക്കുന്ന നൃത്താജ്ഞലി, 12.30 ന് തായമ്പക, വിളക്കെഴുന്നള്ളിപ്പ്, 1.30 ന് പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന പാഞ്ചാരിമേളം, എന്നിവയുണ്ടാകും. ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രം ദീപാലങ്കാരപ്രഭമായി. ... Read More »

ആറാട്ടുപുഴ മന്ദാരംകടവില്‍ ശിവരാത്രി ആഘോഷവും പിതൃതര്‍പ്പണവും

bali-tharpanam-mandhara-kadavu-orugi

ചേര്‍പ്പ് : ആറാട്ടുപുഴ മന്ദാരംകടവില്‍ ശിവരാത്രി ആഘോഷവും പിതൃതര്‍പ്പണവും 17,18 തിയതികളില്‍ നടക്കും. 17 ന് രാവിലെ 7.30 മുതല്‍ രാമജപം, വൈകിട്ട് 6.30 ന് ദീപാരധന,കൂവളപറ നിറക്കല്‍, തായമ്പക, വിളക്ക് ഉത്സവം, ഘോഷയാത്ര, രാത്രി 8.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.എന്‍.ജയദേവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. എംഎല്‍എ.സി.രവീന്ദ്രനാഥ് അധ്യക്ഷനാകും. ബിജെപി.ദേശീയ സമിതി അംഗം ശോഭസുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഡി.എം.കുന്നത്തിനെ ആദരിക്കും. 18 ന് പുലര്‍ച്ചെ 3 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. ബലി തര്‍പ്പണത്തിനുള്ള സാധനസാമഗ്രികള്‍ കടവില്‍ ലഭ്യമാകുമെന്ന് ശിവരാത്രി ആഘോഷകമ്മിറ്റി ഭാരവാഹികള്‍ ... Read More »