Wednesday , 24 January 2018
Headlines

Tag Archives: ആലത്തൂര്‍

എ.എല്‍.പി.എസ്. ആലത്തൂരുല്‍ മെട്രിക് മേള

KDA-ALPS-Alathur-Metric-Mela

കൊടകര : എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയത്തില്‍ ഗണിതപഠനം പ്രായോഗിക ജീവിതവുമായി ബന്ധപ്പെടുത്തികൊണ്ടുള്ള മെട്രിക് മേള നടത്തി. സര്‍വ്വശിക്ഷ അഭിയാന്‍ സംസ്ഥാനതലത്തില്‍ നടപ്പിലാക്കുന്ന മേളയുടെ സ്‌കൂള്‍ തല പ്രദര്‍ശനവും അവതരണവും ആണ് നടന്നത്. കുട്ടി താന്‍ ജീവിക്കുന്ന ചുറ്റുപാടിനെ അടുത്തറിയാനും, തനിക്ക് ചുറ്റുമുള്ള ലോകത്തെ ഗണിതപരമായി നോക്കിക്കാണാനും വിധത്തില്‍ ഗണിതപഠന ആശയങ്ങള്‍ സ്വായത്തമാക്കുക എന്നതാണ് മേളയുടെ ഉദ്ദേശ്യലക്ഷ്യം. പണ്ടുകാലത്തെ അളവുപകരണങ്ങള്‍, കറന്‍സികള്‍, വിവിധതരം ബില്ലുകള്‍ തുടങ്ങി ആധുനിക കാലഘട്ടത്തിലെ ഇലക്‌ട്രോണിക് ത്രാസുകള്‍, ഭാരം അളക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നു. പ്രവര്‍ത്തനാവതരണത്തില്‍ കുട്ടികള്‍ നിര്‍മ്മിച്ച ... Read More »

വിഷവിമുക്ത ഭക്ഷണം – മറുപടി അടുക്കളത്തോട്ടത്തിലൂടെ

KDA-ALPS-Alathur

കൊടകര : ”വിദ്യാലയം സമൂഹനന്മക്ക്” എന്ന മുദ്രാവാക്യത്തെ അന്വര്‍ത്ഥമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയം. ഇന്ന് നാടിനെ കാര്‍ന്നുതിന്നുന്ന വിഷം മുക്കിയ പച്ചക്കറികള്‍ക്കെതിരെ കേവലം വാക്കുകള്‍ കൊണ്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം നാട്ടിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് കുട്ടികള്‍. വിദ്യാലയത്തിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൂന്നാഴ്ച മുന്‍പുതന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വിദ്യാലയത്തില്‍ തന്നെ ധാരാളം കൃഷിചെയ്ത ”ചതുരപയറി”ന്റെ വിത്തുകള്‍ ശേഖരിച്ച് ഒഴിഞ്ഞ ചായഗ്ലാസ്സുകളില്‍ മണ്ണിട്ട് മുളപ്പിച്ച് തൈകള്‍ ആകുന്നതുവരെ കുട്ടികള്‍ പരിപാലിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ 4 ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളില്‍ നേരിട്ട് ... Read More »