Wednesday , 25 April 2018
Headlines

Tag Archives: കൊടകര

മന്നത്ത് പത്മനാഭന്റെ സമാധിദിനം ആചരിച്ചു

KDA-Mannath-Padmanban-Dinacharanam-NSS

കൊടകര : കാവില്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തില്‍ മന്നത്ത് പത്മനാഭന്റെ സമാധിദിനം ആചരിച്ചു. കരയോഗഹാളില്‍ പ്രാര്‍ത്ഥന, പുഷ്പാര്‍ച്ചന എന്നിവ നടത്തി. ശേഷം പ്രസിഡന്റ് ടി. ശിവന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി രാമചന്ദ്രന്‍, വേണുഗോപാല്‍, ശ്രീകുമാര്‍, ഉണ്ണി പോറോത്ത്, ദിവാകരന്‍, സന്തോഷ് പൊന്നേത്ത്, കെ.കെ. പിള്ള, ഉഷ ശിവന്‍, ഗീത രാജന്‍, വിജി ശ്രീകുമാര്‍, വിജയലക്ഷ്മി, ശ്രീവിദ്യ, രുഗ്മിണി എന്നിവര്‍ നേതൃത്വം നല്‍കി. സുഹൃത്തുക്കളുമായി പങ്കുവെക്കാം... Read More »

കനകമല തീര്‍ത്ഥാടനത്തിന് ഞായറാഴ്ച തുടക്കം

Kanakamala-theerthadanam

കൊടകര : 76ാമത് കനകമല മാര്‍തോമ കുരിശുമുടി തീര്‍ത്ഥാടത്തിന് നാളെ തുടക്കം കുറിക്കും. ഞായറാഴ്ച വൈകീട്ട് 5ന് മാര്‍തോമ ദീപം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് മാര്‍തോമ ദീപം ജനറല്‍ കണ്‍വീനര്‍ ഡേവീസ് പന്തല്ലൂക്കാരനു കൈമാറിക്കൊണ്ട് തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ 32 പുണ്യാത്മാക്കളുടെ കബറിടങ്ങള്‍ സന്ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയാണ് മാര്‍തോമ ദീപം കനകമലയില്‍ എത്തിച്ചേരുക. വികാരി ഫാ. ജോണ്‍ കവലക്കാട്ട് മാര്‍തോമ ദീപം കുരിശുമുടി തീര്‍ത്ഥാടന കേന്ദ്രത്തില്‍ പ്രതിഷ്ഠിക്കും. മാര്‍തോമാ സ്ലീഹായുടെ തിരുനാള്‍ ആഘോഷിക്കുന്ന പുതുഞായര്‍ ദിനമായ ഏപ്രില്‍ 12ന് തീര്‍ത്ഥാടനം ... Read More »

ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ നിജിയെ ആദരിച്ചു

KDA-Niji-Aadharichu

കൊടകര : ദേശീയ ഗെയിംസില്‍ ഖൊ-ഖൊയില്‍ വെള്ളിത്തിളക്കത്തിലെത്തിയ കേരള ടീമിലെ ആംഗവും കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്‌കൂളിലെ കായികാധ്യാപികയുമായ നിജിയെ കൊടകര വിവേകാനന്ദ ട്രസ്റ്റ് ആദരിച്ചു. ട്രസ്റ്റ് രക്ഷാധികാരി പി എസ് ശ്രീരാമന്‍ ഉപഹാരസമര്‍പ്പണം നടത്തി. ട്രസ്റ്റ് സെക്രട്ടറി ടി സി സേതുമാധവന്‍, മാനേജര്‍ എസ് പ്രബോധ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വേദിയില്‍ രക്ഷാധികാരി പി എസ് ശ്രീരാമന്‍, ടി. എം കൃഷ്ണന്‍കുട്ടി, കെ ആര്‍ ദിനേശന്‍, ആര്‍ വി ശേഖര്‍സ്വാമി, ഇ. കെ സുരേഷ്ബാബു, കെ. വിജയന്‍, സീമാ ജി. മേനോന്‍, നിയുക്ത ... Read More »

വിഷവിമുക്ത ഭക്ഷണം – മറുപടി അടുക്കളത്തോട്ടത്തിലൂടെ

KDA-ALPS-Alathur

കൊടകര : ”വിദ്യാലയം സമൂഹനന്മക്ക്” എന്ന മുദ്രാവാക്യത്തെ അന്വര്‍ത്ഥമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് എ.എല്‍.പി.എസ്. ആലത്തൂര്‍ വിദ്യാലയം. ഇന്ന് നാടിനെ കാര്‍ന്നുതിന്നുന്ന വിഷം മുക്കിയ പച്ചക്കറികള്‍ക്കെതിരെ കേവലം വാക്കുകള്‍ കൊണ്ടുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം നാട്ടിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് കുട്ടികള്‍. വിദ്യാലയത്തിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തില്‍ മൂന്നാഴ്ച മുന്‍പുതന്നെ ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. വിദ്യാലയത്തില്‍ തന്നെ ധാരാളം കൃഷിചെയ്ത ”ചതുരപയറി”ന്റെ വിത്തുകള്‍ ശേഖരിച്ച് ഒഴിഞ്ഞ ചായഗ്ലാസ്സുകളില്‍ മണ്ണിട്ട് മുളപ്പിച്ച് തൈകള്‍ ആകുന്നതുവരെ കുട്ടികള്‍ പരിപാലിച്ചു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ അധ്യാപകരുടെ നേതൃത്വത്തില്‍ കുട്ടികള്‍ 4 ഗ്രൂപ്പുകളായി തിരിഞ്ഞ് വീടുകളില്‍ നേരിട്ട് ... Read More »

വാഹനാപകടത്തില്‍ യുവതി മരിച്ചു

Accident---assa24

കൊടകര : അങ്കമാലി മഞ്ഞപ്രയിലുണ്ടായ വാഹനാപകടത്തില്‍ നാലുമാസം മുമ്പ് വിവാഹിതയായ യുവതി മരിച്ചു. കൊടകര പൊന്നേങ്കണ്ടത്ത് നന്ദകുമാറിന്റെ മകളും ഹരിപ്പാട് കോട്ടശ്ശേരി അര്‍ജുന്റെ ഭാര്യയുമായ ആശ (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍  മറിഞ്ഞായിരുന്നു അപകടം. നന്ദകുമാറിനും ഭാര്യ സതിയ്ക്കും കാര്യമായി പരിക്കേറ്റു. ഇവരെ അങ്കമാലി ലിററില്‍ഫഌര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്തംബര്‍ 10 നായിരുന്നു ആശയുടെ വിവാഹം. സംസ്‌കാരം നടത്തി Read More »

കൊടകരയില്‍ വിസ്മയ ഫെസ്റ്റിന് തുടക്കമായി

KCYM-Vismaya

കൊടകര : കൊടകര സെന്റ് ജോസഫ് ദേവാലയത്തിലെ വിശുദ്ധ സെബസ്താനോസിന്റെ അമ്പുതിരുനാളിന്റെ ഭാഗമായി കൊടകര കെ.സി.വൈ.എം. ഒരുക്കിയ വിസ്മയ ഫെസ്റ്റിന് തുടക്കമായി. കൊടകര സെന്റ് ഡോണ്‍ബോസ്‌കോ സ്‌കൂളിന്റെ സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മൈതാനത്താണ് വിസ്മയഫെസ്റ്റിന്റെ വേദി. കൊടകര ദേവാലയത്തിലെ അമ്പ് തിരുനാളിന് എത്തിച്ചേരുന്നവര്‍ക്ക് വിശുദ്ധന്റെ അനുഗ്രഹം തേടുന്നതോടൊപ്പം വിസ്മയ ഫെസ്റ്റില്‍ ഒരുക്കിയ വിസ്മയങ്ങള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനുമുള്ള വേദിയാണിത്.  ബുള്ളറ്റ് സോംമ്പീസിന്റെ ബൈക്ക് സ്റ്റണ്ടിങ്ങോടുകൂടി ആരംഭിച്ച വിസ്മയ ഫെസ്റ്റ് ബി.ഡി.ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. മിസ് കേരള ഗായത്രി ആര്‍. സുരേഷ് മുഖ്യാതിഥിയായി. കൊടകര ഗ്രാമപഞ്ചായത്ത് ... Read More »

കൊടകരയില്‍ വിസ്മയ ഫെസ്റ്റൊരുക്കി കെ.സി.വൈ.എം.

Bot

കൊടകര : കൊടകര സെന്റ് ജോസഫ് ദേവാലയത്തിലെ വിശുദ്ധ സെബസ്താനോസിന്റെ അമ്പുതിരുനാളിന്റെ ഭാഗമായി കൊടകര കെ.സി.വൈ.എം. വിസ്മയ ഫെസ്റ്റൊരുക്കുന്നു. കൊടകര സെന്റ് ഡോണ്‍ബോസ്‌കോ സ്‌കൂളിന്റെ സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മൈതാനത്താണ് വിസ്മയഫെസ്റ്റിന് വേദിയൊരുക്കിയിരിക്കുന്നത്. കൊടകര ദേവാലയത്തിലെ അമ്പ് തിരുനാളിന് എത്തിച്ചേരുന്നവര്‍ക്ക് വിശുദ്ധന്റെ അനുഗ്രഹം തേടുന്നതോടൊപ്പം വിസ്മയ ഫെസ്റ്റില്‍ ഒരുക്കിയ വിസ്മയങ്ങള്‍ കാണുന്നതിനും ആസ്വദിക്കുന്നതിനുമുള്ള വേദിയൊരുക്കിയിരിക്കുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കുന്നതിനും വേണ്ടിയാണ് കെ.സി.വൈ.എമ്മിന്റെ നേതൃത്വത്തില്‍ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി പരിപാടികളാണ് ഇതോടൊപ്പം ഒരുക്കിയിരിക്കുന്നത്. 16ന് വൈകീട്ട് 5ന് ബുള്ളറ്റ് സോംമ്പീസിന്റെ ബൈക്ക് സ്റ്റണ്ടിങ്ങോടുകൂടി ... Read More »

കൊടകര ഫൊറോന പള്ളിയില്‍ അമ്പുതിരുന്നാള്‍

Kodakara-Perunal

കൊടകര : കൊടകര സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തിലെ അമ്പുതിരുന്നാള്‍ 17,18,19 തിയ്യതികളില്‍ ആഘോഷിക്കും. ബുധനാഴ്ച രാവിലെ 6.30 ന് നടക്കുന്ന ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന തുടര്‍ന്ന് വെരി. റവ. ഫാ. തോമസ് ആലുക്കല്‍ കൊടിയേറ്റം നിര്‍വ്വഹിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 6.30 ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവക്ക് റവ. ഫാ. റോബി താളിപറമ്പില്‍, റവ. ഫാ. നൗജിന്‍ വിതയത്തില്‍ എന്നിവര്‍ നേതൃത്വം നല്‍കും. ശനിയാഴ്ച രാവിലെ 6.30 ന് റവ. ഫാ. അരുണ്‍ തെക്കിനേത്തിന്റെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ... Read More »

കൊടകര ബോയ്‌സ് ഹൈസ്‌കൂളിന് അഭിമാനമായി പോള്‍സണ്‍ മാസ്റ്റര്‍

Kodakara-Poloson-Master

കൊടകര : കൊടകര ഗവ. നാഷണല്‍ ബോയ്‌സ് ഹൈസ്‌കൂള്‍ ഊര്‍ജ്ജതന്ത്ര അധ്യാപകന്‍ സി.സി. പോള്‍സണ്‍ മാസ്റ്റര്‍ ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ ഇലക്‌ട്രോണിക് വിഭാഗത്തിലെ മികച്ച പഠനോപകരണത്തിനുള്ള സമ്മാനം കരസ്ഥമാക്കി. ഇന്റഗ്രേറ്റഡ് ഇല്ക്ട്രിക് & ഇലക്‌ട്രോണിക്‌സ് സര്‍ക്കീട്ടുകള്‍ എന്ന ഇനമാണ് തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ വര്‍ഷങ്ങളിലും അദ്ദേഹം ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ പങ്കെടുത്ത് സമ്മാനാര്‍ഹനായിട്ടുണ്ട്. പത്താം തവണയായ ഇക്കുറി സ്വന്തം ജില്ലയില്‍ തന്നെ പങ്കെടുത്തത് ഏറെ അഭിമാനകരമായി. Read More »