Monday , 19 February 2018
Headlines

Tag Archives: ചേര്‍പ്പ്

ചേര്‍പ്പ് ശ്രീശങ്കര ശിശു വിദ്യാമന്ദിരം വാര്‍ഷികാഘോഷം

SREESANKARA

ചേര്‍പ്പ് : ചേര്‍പ്പ് ശ്രീശങ്കര ശിശു വിദ്യാമന്ദിരം 29-ാം വാര്‍ഷികാഘോഷം സിനി ആര്‍ട്ടിസ്റ്റ് കൃപ പ്രദീപന്‍ ഉദ്ഘാടനം ചെയ്തു. സിഎന്‍എന്‍ സ്‌കൂള്‍ മാനേജര്‍ പി.എം.ശങ്കരന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം ലില്ലി ഔസേപ്പ്, സ്‌കൂള്‍ പ്രധാനാധ്യാപിക ആര്‍.ജയശ്രീ, ബേബി, വി.എന്‍. അരവിന്ദാക്ഷന്‍ മാസ്റ്റര്‍, ഉണ്ണികൃഷ്ണന്‍ മാടമ്പത്ത്, ഡോക്ടര്‍. യു.ജി.സുന്ദരന്‍, എ.ആര്‍.രാജീവ് മാസ്റ്റര്‍, എം.വി.ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. സുഹൃത്തുക്കളുമായി പങ്കുവെക്കാം... Read More »

ചേര്‍പ്പ് പള്ളിയിലെ തിരുന്നാള്‍ ആഘോഷിച്ചു

cherpu-Ambu

ചേര്‍പ്പ് : ചേര്‍പ്പ് സെന്റ് ആന്റണീസ് പള്ളിയിലെ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റേയും തിരുന്നാള്‍ ആഘോഷിച്ചു. വിശുദ്ധ കുര്‍ബ്ബാന, പ്രദക്ഷിണം, കുടുതുറക്കല്‍, പ്രത്യേക പ്രാര്‍ത്ഥന, കരിമരുന്ന് പ്രയോഗം എന്നിവയുണ്ടായി. തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ ജോസഫ് പുളിക്കപടവില്‍ നേതൃത്വം നല്‍കി.തിരുന്നാളിനോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ കുര്‍ബ്ബാന, ഇടവകയിലെ പരേതര്‍ക്കായി അനുസ്മരണ ദിവ്യബലി രാത്രി നാടകം എന്നിവയുണ്ടാകും. ചേര്‍പ്പ് : ചേര്‍പ്പ് പള്ളി തിരുന്നാളിന് അഴകായി തൂവെള്ള അരങ്ങുകള്‍. പ്രത്യേകം നീളന്‍ ആകൃതിയില്‍ ഓരോ ഇടവകക്കാരുമാണ് വഴിനീളെ അലങ്കാര അരങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്. തായംകുളങ്ങര മുതല്‍ പാലംബസ് സ്റ്റോപ്പ് വരെ നീളുന്ന ... Read More »

ചേര്‍പ്പ് മേക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരഭരണിയും കാര്‍ത്തികവേലയും

ചേര്‍പ്പ് : ചിരപുരാതനമായ ചേര്‍പ്പ് മേക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരഭരണിയും കാര്‍ത്തികവേലയും ജനുവരി 25 മുതല്‍ 29 വരെ നടക്കും. 25 മുതല്‍ 27 വരെ ക്ഷേത്രത്തില്‍ നിന്ന് പെരുമ്പിള്ളിശേരി , വെങ്ങിണിശേരി, കടവത്ത്മന, പൂത്തറക്കല്‍, ചേര്‍പ്പ് പടിഞ്ഞാട്ടുമുറി, ഗ്രാമോദ്ധാരണം, തിരുവുള്ളക്കാവ്, പാറക്കോവില്‍, പെരിഞ്ചേരി, പൂച്ചിന്നിപ്പാടം, ശെരിശേരിക്കാവ്, എന്നിവിടങ്ങളിലേക്ക് ദേശവലത്ത് നടക്കും. ഭരണിദിവസമായ 28 ന് രാവിലെ 9 മണിക്ക് നവകം, പഞ്ചഗവ്യം, എഴുന്നള്ളിപ്പ്, നിറമാല, തായമ്പക, പട്ടും താലിയും എഴുന്നള്ളിപ്പ്, താലപ്പൊലി എന്നിവയുണ്ടാകും. കാര്‍ത്തിവേല ദിവസമായ 29 ന് പൂത്തറക്കല്‍, ശങ്കരമംഗലം, ചേന്ദംകുളങ്ങര, ... Read More »