Wednesday , 25 April 2018
Headlines

Tag Archives: പറപ്പൂക്കര

ബയോഗ്യാസ് പ്ലാന്റ് വിതരണവും പരിശീലനക്ലാസ്സും നടത്തി

bio gas

കൊടകര : പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 2014-15 ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ശുചിത്വകേരളം ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണം സംബന്ധിച്ച് നടന്ന പരിശീലന ക്ലാസ്സ് പഞ്ചായത്ത് വികസന കാര്യചെയര്‍മാന്‍ ഷാജി മോനാട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ എ.കെ. പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് മാസ്റ്റര്‍ പരിശീലനക്ലാസ് നയിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ എന്‍.എം. പുഷ്പാകരന്‍, ശശികല നാരായണന്‍, ജെസ്സി ജോയ്, രജത്ത് നാരായണന്‍, പഞ്ചായത്ത് സെക്രട്ടറി പി.വി. പത്മനാഭന്‍, മനോജ് മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. സുഹൃത്തുക്കളുമായി പങ്കുവെക്കാം... Read More »

വനിത ടൈലറിംഗ് ട്രെയ്‌നിംഗ് സെന്റര്‍ ഉദ്ഘാടനം

നന്ദിക്കര : പറപ്പൂക്കര പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘത്തിനുകീഴില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ നന്തിക്കരയില്‍ വനിതാ ടൈലറിംഗ് ട്രെയ്‌നിംഗ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11ന് നടത്തും. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം സി.പി. ജോണ്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. പ്രസാദ് അംഗങ്ങള്‍ക്ക് പച്ചക്കറി വിത്തുവിതരണം ചെയ്യും. സംഘം പ്രസിഡന്റ് എം.വി. ജയലാല്‍ അദ്ധ്യക്ഷനാകും. Read More »