Wednesday , 25 April 2018
Headlines

Tag Archives: മനക്കുളങ്ങര

മനക്കുളങ്ങര ഗ്രാമീണ വായനശാല പുനഃപ്രവര്‍ത്തനം

Grameena-Vayana-sala

കൊടകര : മനക്കുളങ്ങര ഗ്രാമീണ വായനശാലയുടെ പുനഃപ്രവര്‍ത്തനം ബി.ഡി.ദേവസി എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച വൈകീട്ട് 6ന് നടക്കുന്ന പരിപാടികള്‍ക്ക് പ്രസിഡന്റ് പാപ്പച്ചന്‍ ഈച്ചരത്ത് അദ്ധ്യക്ഷനാകും. കുറച്ചു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാതിരിക്കുന്ന വായനശാലയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നമക്കുളങ്ങര സാംസ്‌കാരിക സംഘത്തിന്റെ നേതൃത്വത്തിലാണ്. ദിനേഷ് പരമേശ്വരന്‍, അജിതാ രാധാകൃഷ്ണന്‍, ഹരിദാസ്, ഐ. ബാലഗോപാല്‍, സി.എം. ബബീഷ്, എന്‍.ബി. സത്യന്‍, അമ്പിളി സോമന്‍, നാരായണന്‍കുട്ടി കോടന, ബിജു എന്‍.വി. എന്നിവര്‍ സംസാരിക്കും. സുഹൃത്തുക്കളുമായി പങ്കുവെക്കാം... Read More »

മനക്കുളങ്ങര പാടത്തെ കൊയ്ത്തുത്സവം

KDA-Koythulsavam-Manakulangara

കൊടകര : കൊടകര നെല്‍വയല്‍ സംരക്ഷണ ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ മനക്കുളങ്ങര പാടത്തെ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. കൊടകര പഞ്ചായത്ത് പ്രസിഡന്റ് റോസിലി വര്‍ഗ്ഗീസ് കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എന്‍. തിലകന്‍ അദ്ധ്യക്ഷനായി. നാടന്‍ ഇനമായ കുറുവ നെല്ലാണ് ഒരു ഹെക്ടറോളം സ്ഥലത്ത് കൃഷി ഇറക്കിയത്. കൊടകര ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ കൃഷി ചെയ്ത വയലാണ് കൊയ്തത്. കൃഷി ഓഫീസര്‍ വി. ധന്യ, കെ.കെ. അനീഷ് കുമാര്‍, പഞ്ചായത്ത് മെമ്പര്‍ രാജന്‍ തൊമ്മാത്ത്, ജിസ് മോന്‍ ജോയ്, എം. ... Read More »