Wednesday , 25 April 2018
Headlines

Tag Archives: ശിവരാത്രി

ക്ഷേത്രങ്ങള്‍ ശിവരാത്രി മഹോത്സവത്തിനൊരുങ്ങി

Peruvanam-temple

ചേര്‍പ്പ് : പ്രസിദ്ധമായ പെരുവനം ശ്രീ മഹാദേവ ക്ഷേത്രത്തില്‍ ശിവരാത്രി ദിവസമായ ചൊവ്വാഴ്ച രാവിലെ നിറമാല, 7 മണിക്ക് ചതുശ്ശതം നിവേദ്യം, ശൈലജ അന്തര്‍ജ്ജനം നയിക്കുന്ന ശിവപുരാണപാരായണം, വൈകിട്ട് നിറമാല, ലക്ഷദീപം, പെരുവനം സതീശന്‍ മാരാര്‍ നയിക്കുന്ന പഞ്ചവാദ്യം, 6 മണിക്ക് അക്ഷരശ്ലോകം, 7 മണിക്ക് മധുരൈ രംഘനാഥശര്‍മ്മ നയിക്കുന്ന സംഗീത കച്ചേരി, 9 മണിക്ക് തായംകുളങ്ങര സുബ്രഹ്മണ്യ കലാക്ഷേത്രം നയിക്കുന്ന നൃത്താജ്ഞലി, 12.30 ന് തായമ്പക, വിളക്കെഴുന്നള്ളിപ്പ്, 1.30 ന് പെരുവനം കുട്ടന്‍ മാരാര്‍ നയിക്കുന്ന പാഞ്ചാരിമേളം, എന്നിവയുണ്ടാകും. ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്രം ദീപാലങ്കാരപ്രഭമായി. ... Read More »

വയലൂര്‍ ശ്രീമഹാദേവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവത്തിന് കൊടികയറി

Vayaloor

നെല്ലായി : ചരിത്ര പ്രസിദ്ധമായ വയലൂര്‍ ശ്രീമഹാദേവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് കൊടികയറി. അഴകത്ത് മനക്കല്‍ ത്രിവിക്രമന്‍ നമ്പൂതിരിയും അണിമംഗലത്ത് വാസുദേവന്‍ നമ്പൂതിരിയും കാര്‍മികത്വം വഹിച്ചു. കൊടിദ്രവ്യ കലശം, ഭക്തിഗാനമേള, ബാലെ, ശീവേലി, ചാക്യാര്‍കൂത്ത്, ഓട്ടം തുള്ളല്‍, കുറത്തിയാട്ടം, തായമ്പക എന്നിവയുണ്ടായി. വെള്ളിയാഴ്ച ചാക്യാര്‍കൂത്ത്, ഓട്ടം തുള്ളല്‍, കുറത്തിയാട്ടം, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, മെഗാഷോ എന്നിവയുണ്ടാകും. ശനിയാഴ്ച ഭക്തിഗാനസുധ, ചാക്യാര്‍കൂട്ട്, ഓട്ടംതുള്ളല്‍, കുറത്തിയാട്ടം, തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, നാട്യോത്സവം, എന്നിവയുണ്ടാകും. ഞായറാഴ്ച നടതുറക്കല്‍, ഉത്സവബലി, ഗജവീരന്മാര്‍ക്ക് സ്വീകരണം, ചാക്യാര്‍കൂത്ത്, ഭക്തിഗാനമേള, ട്രിപ്പിള്‍ തായമ്പക, മേജര്‍ സെറ്റ് പഞ്ചവാദ്യം, പഞ്ചാരിമേളം ... Read More »

ആറാട്ടുപുഴ മന്ദാരംകടവില്‍ ശിവരാത്രി ആഘോഷവും പിതൃതര്‍പ്പണവും

bali-tharpanam-mandhara-kadavu-orugi

ചേര്‍പ്പ് : ആറാട്ടുപുഴ മന്ദാരംകടവില്‍ ശിവരാത്രി ആഘോഷവും പിതൃതര്‍പ്പണവും 17,18 തിയതികളില്‍ നടക്കും. 17 ന് രാവിലെ 7.30 മുതല്‍ രാമജപം, വൈകിട്ട് 6.30 ന് ദീപാരധന,കൂവളപറ നിറക്കല്‍, തായമ്പക, വിളക്ക് ഉത്സവം, ഘോഷയാത്ര, രാത്രി 8.30 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി.എന്‍.ജയദേവന്‍ എം.പി.ഉദ്ഘാടനം ചെയ്യും. എംഎല്‍എ.സി.രവീന്ദ്രനാഥ് അധ്യക്ഷനാകും. ബിജെപി.ദേശീയ സമിതി അംഗം ശോഭസുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ ഡി.എം.കുന്നത്തിനെ ആദരിക്കും. 18 ന് പുലര്‍ച്ചെ 3 മുതല്‍ ബലിതര്‍പ്പണം ആരംഭിക്കും. ബലി തര്‍പ്പണത്തിനുള്ള സാധനസാമഗ്രികള്‍ കടവില്‍ ലഭ്യമാകുമെന്ന് ശിവരാത്രി ആഘോഷകമ്മിറ്റി ഭാരവാഹികള്‍ ... Read More »

ശിവരാത്രി പുരസ്‌കാരം ഡി.എം. കുന്നത്തിന്

DM-Kunnath

ചേര്‍പ്പ് : ആറാട്ടുപുഴ മന്ദാരകടവ് ശിവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള ശിവരാത്രി പുരസ്‌കാരത്തിന് ഡി.എം. കുന്നത്ത് അര്‍ഹനായി. 7 പതിറ്റാണ്ടായി അധ്യാത്മിക- സാമൂഹ്യ-സാംസ്‌കാരിക കലാരംഗത്ത് അദ്ദേഹം നല്‍കിയ വിശിഷ്ട സേവനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് പുരസ്‌കാരം സമര്‍പ്പിക്കുന്നത്. കീര്‍ത്തിഫലകവും പ്രശസ്തി പത്രവും കാഷ് അവാര്‍ഡും അടങ്ങുന്ന പുരസ്‌കാരം ശിവരാത്രി ദിനമായ 17 ന് രാത്രി 8.30 ന് ആറാട്ടുപുഴയില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സി.എന്‍. ജയദേവന്‍ എം.പി. സമ്മാനിക്കും. 1998-ല്‍ മന്ദാരംകടവ് ശിവരാത്രി ആഘോഷകമ്മിറ്റി ജനറല്‍കണ്‍വീനര്‍ എന്ന നിലയില്‍ ശിവരാത്രി ആഘോഷങ്ങള്‍ക്ക് മാര്‍ഗദര്‍ശിയായിരുന്നത് ഡി.എം.കുന്നത്ത് ആണ്. പെരുവനം ആറാട്ടുപുഴ പൂരത്തിന് ... Read More »